Sunday, October 26, 2008

ജീവിതപുസ്തകം**

ചില്ലു ജാലക കു‌ട്ടില്‍ കഴിയും പക്ഷി പോല്‍
ഇന്നു ഞാന്‍ മൌന നൊമ്പരങ്ങളാല്‍ നിന്നു കേണിടുന്നു.
രാമഴയുടെ താളത്തില്‍ ചൊല്ലുമെന്‍ കേഴലുകള്‍
ഇന്നു ഈ പ്രകൃതിക്കും പുതു ഗാനമായി മാറിടുന്നു.
മനസ്സെന്ന സ്ഫടിക പാത്രത്തില്‍
തിളങ്ങും മുത്തുകള്‍ പോല്‍ ചില ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ തന്‍ വസന്തത്തില്‍ പുതു പൂക്കള്‍ വിരിയുമ്പോള്‍
വേദനയില്‍ നിന്നു പിടയുമൊരു രാപ്പാടി പക്ഷിയില്‍
ഒരു പുഞ്ചിരി തന്‍ ഭാവം ഉണര്‍ന്നിടുന്നു.
മനസ്സെന്ന മോഹ ജാലകത്തില്‍, മഴവില്ലു പോല്‍
സ്വപ്നങ്ങള്‍ വിരിഞ്ഞിടുമ്പോള്‍ ആ സ്വപ്നങളില്‍
തന്‍ നൊമ്പരങ്ങളും അലിഞ്ഞു ചേര്‍ന്നിടുന്നു.
ദുഃഖങ്ങള്‍ നിറയുമെന്‍ ജീവിത പുസ്തകത്തില്‍
ഇനിയും ആശകള്‍ തന്‍ ചെപ്പ് തുറന്നിടുമ്പോള്‍
എന്‍ ആത്മാവിനെ തഴുകിയുണര്‍ത്തുമാ
വാക്കുകള്‍ കുറിക്കുവാന്‍ എന്‍ കൈകളും വിറച്ചിടുന്നു.
മരണമെന്ന ശയ്യയില്‍ മനസ്സ് കൊണ്ടടുക്കുമ്പോള്‍
അറിയുന്നു എന്‍ അന്തരംഗവും, എന്‍ ജീവിതം
ഇന്നൊരു ലകഷ്യത്തിലെത്താത്ത ഓട്ടക്കാരനെ പോല്‍.
ഓടി തളര്‍ന്നിടുമാ എന്‍ ദേഹവും ഇന്നു ഒരിറ്റു
ദാഹ ജലത്തിനായി ഈ മണ്ണില്‍ നിന്നു കേണിടുമ്പോള്‍,
എന്‍ ആത്മാവിന്‍ ദാഹം മാറ്റുവാന്‍
ഇനിയുമെന്‍ ശരീരത്തിന്‍ രക്തത്തുള്ളികള്‍
മാത്രമെന്ന് ഞാനുമറിഞ്ഞിടുന്നു...!!

2 comments:

  1. വേദനയില്‍ നിന്നു പിടയുമൊരു രാപ്പാടി പക്ഷിയില്‍
    ഒരു പുഞ്ചിരി തന്‍ ഭാവം ഉണര്‍ന്നിടുന്നു.
    .........ശരിക്കും എന്തോ ഒരു ..................... ആത്മാവേ .....ഉണര്‍ത്തുവാന്‍ പോന്നപോലെ ..................

    ReplyDelete
  2. geevithathinte prayanathil dukhangal ondakum......athokke santhoshathode sweekarikkuka....
    ninakke oru nalla naale nerunnu......

    ReplyDelete