താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍...(2)
കണ്ണിനു മുന്‍പില്‍ വെട്ടിക്കൊല്ലും
ഹീന പാത്രങ്ങള്‍ നമ്മള്‍...(2)
ജനിപ്പിച്ചോരമ്മ തന്‍ മുന്‍പില്‍,
മകനെ കുത്തി കൊന്നിടും
ക്രൂര പാത്രങ്ങള്‍ നമ്മള്‍...(2)
രക്ത ബന്ധമാണേലും, അല്ലേലും അറിയാതെ
കാമത്തിന്‍ കേളി നടത്തിടും നമ്മള്‍...(2)
ഒരു വാക്കില്‍ തീര്‍ത്തിടും രക്തബന്ധങ്ങള്‍
നമ്മള്‍...
ഒരു നോക്കില്‍ കണ്ടു മറന്നിടും കാഴ്ചകള്‍
നമ്മള്‍...
ഭുമി തന്‍ പരപ്പില്‍ കണ്ടു നടന്നു,
കണ്ണില്‍ എരിയുന്ന അഗ്നി പോല്‍
ഉണര്‍ത്തിടും കാഴ്ചകള്‍...
മങ്ങിയ കാഴ്ചകള്‍ കാണുവാന്‍ ഇനിയും
നാം കണ്കള്‍ തുറക്കണം...
നമ്മള്‍, ഇനിയും കണ്കള്‍ തുറക്കണം..
മുന്നോട്ടു പോകുന്ന വഴികളില്‍ ഇനിയും
കാണാത്ത കാഴ്ചകള്‍ മാത്രം...
ആത്മാവിനെ കരയിക്കും കാഴ്ചകള്‍ മാത്രം..
താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍....
കോമരങ്ങള്‍ നമ്മള്‍....!!!
Subscribe to:
Post Comments (Atom)
മുല്ലപ്പൂവേ നന്നായി. പ്രണയവും, ബാല്യവും, സ്വപ്നങ്ങളും, സന്തോഷവും എല്ലാം വിരിഞ്ഞീണം നൽകിയ ഈ തൂലികയിൽ സമകാലീന പ്രശ്ണങ്ങളും ചലിച്ച് തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ReplyDeleteആശംസകളോടെ,
നരിക്കുന്നൻ
ആത്മാവിനെ കരയിക്കും കാഴ്ചകള്‍
ReplyDeleteനന്നായി.
ആശംസകളോടെ,
ചിന്തകള്‍ക്ക് ഉണര്‍വേകിയ വരികള്‍...
ReplyDeleteനന്നായിട്ടുണ്ട്.
ആശംസകള്‍..
ഒരു സ്നേഹിതന്‍.
ഇന്നിന്റെ വിഹ്വലതകള്‍
ReplyDeleteഎങ്ങിനെ കാണാതിരിക്കാനാവും....
ആശംസകള്‍
ആല്‍ബം പാട്ടുകള്‍ മാറ്റി കവിതയിലേക്ക് കടന്നോ? നല്ല ഉദ്യമം
ReplyDeleteകാലിക പ്രസക്തിയുള്ള കവിത..
ReplyDeleteആശംസകൾ...
ReplyDeleteആനുകാലികമായ വരികൾ...വളരെ നന്നായിട്ടുണ്ട്...
എല്ലാവരികളിലും നമ്മള്‍ നമ്മള്‍ എന്നു പറഞ്ഞിരിക്കുന്നു.
ReplyDeleteനമ്മളെല്ലാവരും ഒരുപോലെ ഇങ്ങനെ ഹീനരാവാതിരിക്കട്ടേ.....
(ആ പാട്ടുകള്‍ ഒന്നു കേള്‍പ്പിച്ചൂടേ?)
നമ്മളിങ്ങനെയൊന്നുമായിരുന്നില്ലല്ലോ... ഒരു ആത്മവിചിന്തനത്തിനുള്ള സമയമുണ്ടിനിയും ..ആശംസകള്‍ ഈ ആകുലതകള്‍ക്ക്
ReplyDelete