Sunday, October 12, 2008

പുണ്യജന്മം**

ഈറനണിഞ്ഞുണരും പുലരി തന്‍ കയ്യില്‍
മധുകണങ്ങള്‍ പോല്‍ മഞ്ഞുതുള്ളി തുള്ളി കളിച്ചു..
പുലര്‍ക്കാല നേരത്തില്‍ മൊട്ടിട്ടു വിരിയും
പൂവുകള്‍ നിന്‍ കാതുകളില്‍ മൊഴിയുന്നു...
"മറക്കുക മനസ്സിന്‍ ദുഖങ്ങളെ,
ഇനിയും വസന്തത്തിന്‍ സംഗീതം
നിന്‍ കാതുകളില്‍ കേട്ടീടുമെന്ന്"....

ജനിച്ചു പോയ നാള്‍ മുതല്‍
മണ്ണിലെ കൌതുകങ്ങളില്‍ മുഴുകിടും നേരം വരെ
മനസ്സില്‍ ആശ്ചര്യത്തിന്‍ തിരകള്‍ ഉണര്‍ന്നീടുന്നു.
അറിയാതെ ചിന്തിച്ചു ഞാന്‍ ഈ പ്രകൃതിയുടെ കൈപ്പണി
ഈശ്വര സൃഷ്ടികളില്‍ എത്രയോ വലുതെന്നു.
ദൂരേക്കു നീളുമാ ഈ പ്രകൃതി തന്‍ ചരിവുകളില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ അനവധി.
കണ്‍ കുളിര്‍ക്കെ കണ്ടുറങ്ങുവാന്‍ ഒരായിരം ആശകള്‍
മനസ്സില്‍ ബാക്കിയാകുമ്പോള്‍ ഇനിയും ഈ പുണ്യ ഭു‌മിയില്‍
ഒരു ജന്മത്തിനായി എന്‍ ആത്മാവും ഈശ്വരനോട് കേണിടുന്നു..
അറിയാതെ എന്‍ അന്തരാത്മാവും ഒരു മാത്രയില്‍
എന്‍ പുണ്യ ജീവിതത്തിനു, സര്‍വ്വ ശക്തനാം ഈശ്വരന്റെ
മുന്‍പില്‍ കൈകള്‍ കൂപ്പിടുന്നു...
ലക്ഷ്യത്തിലെത്തുവാന്‍ ഇനിയുമെന്‍ ജീവിതത്തില്‍
യാത്രകള്‍ വേണ്ടിടുമ്പോള്‍, പതറാതെ എന്‍ മനസ്സിനെയും
നേര്‍ വഴിയില്‍ നയിച്ചീടുക സത്യ പ്രകാശമാം ദൈവമേ നീ....!!!

8 comments:

  1. വാക്കുകൾ ചുരുക്കി ആശയത്തെ ദീപ്തമാക്കാൻ ശ്രമിക്കണേ...
    ആശംസകൾ...

    ReplyDelete
  2. വാക്കുകൾ ചുരുക്കി ആശയത്തെ ദീപ്തമാക്കാൻ ശ്രമിക്കണേ...
    ആശംസകൾ...

    ReplyDelete
  3. പ്രാര്‍ഥന നന്നായി...ഈ വരികളും...

    ReplyDelete
  4. പ്രാര്‍ത്ഥനകളുടെ മനസ്സിനു. ഈ വരികള്‍ക്ക്‌ . .ആശംസകള്‍

    ReplyDelete
  5. ഇനിയും കാണാത്ത കാഴ്ചകള്‍ അനവധി....nalla വരികള്‍..ആശംസകൾ...

    ReplyDelete
  6. "മറക്കുക മനസ്സിന്‍ ദുഖങ്ങളെ,
    ഇനിയും വസന്തത്തിന്‍ സംഗീതം
    നിന്‍ കാതുകളില്‍ കേട്ടീടുമെന്ന്"....

    ഒരു സ്വാന്തനം.

    ReplyDelete
  7. നന്നായി ആശംസകള്‍..........

    ReplyDelete