ഈ കവിതയ്ക്ക് ഞാന്‍ ഈണം കൊടുത്തിട്ടുണ്ട്....
വായിക്കുക.....അഭിപ്രായം അറിയിക്കുക....!!
യദുകുലകൃഷ്ണ വരമരുളു നീ.
വരദാനമായി നിന്‍ സംഗീതം പകരു.
നിന്നാത്മ ചൈതന്യം ഭക്തരില്‍ നിറക്കൂ.
സ്നേഹാമൃതം കൊണ്ടു മനമുണര്‍ത്തു....
കോലകുഴലിന്‍ വിളി കേട്ടു.
ഗോപികയാം നിന്‍ മനസ്സറിഞ്ഞു.
നിന്‍ മുരളീരവം എന്‍ മനസ്സിനെ
തൊട്ടുണര്‍ത്തും നേരം ഞാനറിഞ്ഞു,
നിന്‍ സാമിപ്യത്തില്‍ മനം നിറഞ്ഞു....
മായയാം ഈ ലോക താളുകളില്‍
മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകളാല്
നിന്നെ പൂജിച്ചു നിന്‍ ദാസിയാകുന്നു.
നിന്‍ പൂമുഖം എന്നില്‍ കണിയാകുന്നു.
നിന്നോട് ചേര്‍ന്നു ഞാന്‍ ജീവിച്ചിടുന്നു.
കൃഷ്ണാ, നിന്നോട് ചേര്‍ന്നു ഞാന്‍ മയങ്ങിടുന്നു...!!
Monday, November 3, 2008
Subscribe to:
Post Comments (Atom)
മായയാം ഈ ലോക താളുകളില്‍
ReplyDeleteമറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകളാല്
നിന്നോട് ചേര്‍ന്നു ഞാന്‍ മയങ്ങിടുന്നു...!!
നിന്നോട് എന്ന് പറഞ്ഞത് ഈ കവിതയോട് എന്നാണ്
:)
ReplyDeleteവരികള്‍ നന്നായിട്ടുണ്ട്
ReplyDeletenannayirikkunnu
ReplyDelete