Sunday, October 19, 2008

പ്രണയം തന്നത്**



ഹൃദയത്തിന്‍ താളത്തില്‍
തഴുകുമൊരു സ്വരം പോല്‍
മനസ്സില്‍ സ്വപ്നങ്ങള്‍ ജനിപ്പിക്കും
മൃദു ഭാവമല്ലയോ പ്രണയം...



നിലാവിന്‍ നിറവില്‍
മിന്നി നില്‍ക്കുമാ താരാ ജാലങ്ങള്‍ക്കിടയില്‍
പൂത്തു നില്‍ക്കുമൊരു പൂവിന്‍ കുരുന്നു പോല്‍
മനസ്സില്‍ നിറയും പുതു പ്രതീക്ഷകള്‍ക്ക്
ഉണര്‍വല്ലയോ പ്രണയം...



അറിയാതെ കാണുമാ കിനാവില്‍
തെളിയുമൊരു പൂവിന്‍ പുഞ്ചിരി പോല്‍
ആത്മാവിനെ തഴുകിയുണര്‍ത്തുമൊരു
മൃദു രാഗമല്ലയൊ പ്രണയം...



താളത്തില്‍ ചോല്ലുവാന്‍
ഈണങ്ങള്‍ മൂളുമ്പോള്‍
ഹൃദയത്തെ ഉണര്‍ത്തുമൊരു
പുതു കവിതയല്ലയോ പ്രണയം...!!




7 comments:

  1. നന്നായിരിക്കുന്നു..
    ആശംസകള്‍..........

    ReplyDelete
  2. ഹായ് ജോയ്സ്,

    ഇതൊക്കെ വരികളിലെ പ്രണയം...എഴുതുമ്പോള്‍ മാത്രം സുന്ദരം ആകുന്ന കാര്യം... ഇതൊന്നുമല്ല യഥാര്‍ത്ഥ പ്രണയം എന്ന് ഞാന്‍ കരുതുന്നു...

    ReplyDelete
  3. അതൊക്കെ ശുഭപര്യവസായിയായ പ്രണയങ്ങള്‍!

    ReplyDelete
  4. താളത്തില്‍ ചോല്ലുവാന്‍
    ഈണങ്ങള്‍ മൂളുമ്പോള്‍
    ഹൃദയത്തെ ഉണര്‍ത്തുമൊരു
    പുതു കവിതയല്ലയോ പ്രണയം...!!

    ഇതൊക്കെ തന്നെ പ്രണയം. പക്ഷേ പ്രണയത്തിന് മറ്റ് ഒരുപാട് മുഖങ്ങളുണ്ട്. അതിനിനിയും നാളുകൾ താണ്ടണം.

    ReplyDelete
  5. പ്രണയം ഓരോ ആളിനും വ്യത്യസ്തമായ അനുഭൂതികളായിരിക്കും സമ്മാനിക്കുന്നത്. പ്രണയം മനസ്സിനെ എന്നും കൌമാരത്തില്‍ തളച്ചിടുന്ന ഒന്നാണ്

    നല്ല വരികള്‍.

    ReplyDelete