മിന്നായമൊന്നു ഞാന്‍ കണ്ടു നിന്‍ പൂമുഖം
ഇന്നെന്റെ നെഞ്ചില്‍ തെളിഞ്ഞു നിന്നു.
ഒരു വാക്കു പോലും നീ മിണ്ടാതെ പോയ ആ
നാള്‍കള്‍ ഞാനിന്നോര്‍ത്തിരുന്നു.
കാലില്‍ കിലുങ്ങുന്ന പാദസരത്തിന്റെ
കൊഞ്ചലില്‍ ഞാനൊന്നലിഞ്ഞിരുന്നു.
നീയറിയാതെ നിന്‍ പുറകില്‍ നടന്ന ഞാനൊരു
പെരുവഴി പാതയില്‍ എത്തിയിരുന്നു.
ചിരിക്കും നിന്‍ പൂമുഖ ചേലില്‍ ഞാനിന്നൊരു
കിനാവിന്റെ കൂടൊന്നൊരുക്കി വെച്ചു.
കിനാവിന്റെ കുട്ടില്‍ ഞാനൊന്നുറങ്ങിയന്നേരം
അറിയാതെ പ്രണയത്തിന്‍ മധു നുകര്‍ന്നു.
മനസ്സിന്‍റെ തോപ്പില്‍ വിരിയുന്ന പൂവുകള്‍
പ്രണയത്തിന്‍ സുഗന്ധം പരത്തി വെച്ചു.
പ്രണയം മനസ്സില്‍ നിറഞ്ഞു ഞാനന്നേരം
പ്രണയത്തിന്‍ കവിതകള്‍ എഴുതിവെച്ചു.
നിലാവിന്റെ മാറില്‍ തെളിഞ്ഞൊരു താരകം
കണ്ണൊന്നു ചിമ്മി ചിരിച്ചു നിന്നു.
കണ്ണൊന്നു ചിമ്മിയാ താരകം ചൊല്ലി,എന്നോട്
"പ്രണയിക്കുവാന്‍ ഒരു പാടുമില്ല... മകനേ,
പക്ഷേ പ്രണയിനിയെ കെട്ടുവാന്‍ പാടു മാത്രം"....!!
Subscribe to:
Post Comments (Atom)
ആശംസകള്‍..........
ReplyDeleteപറഞ്ഞതെത്ര ശരി..പ്രണയിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല..കെട്ടാന്‍ തന്നെയാണ് പാട്..!
ReplyDelete"ആഹാ....
ReplyDeleteഅപ്പോ അതാണ് സംഭവം...
അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും
ചിരിയില്‍ വീണ് മയങ്ങുന്നതിനും
സ്വപ്നങ്ങള്‍ അവളുടെ മുഖം കൊണ്ട്
നിറയ്ക്കുന്നതിനും മാത്രം
ഇഷ്ടം പോലെ സമയമുണ്ട്....
എന്നാല്‍ അവളോട് നിന്റെ പ്രണയം
തുറന്ന് പറയാനോ...
അവളെ അറിയിച്ചുകൊണ്ട് തന്നെ
പ്രണയിക്കാനോ....
അതും കഴിഞ്ഞ് വേറെ
പണിയൊന്നുമില്ലെങ്കില്‍
അവളെ കെട്ടി വീട്ടിലെത്തിക്കാനും
മാത്രം മടി അല്ലെങ്കില്‍ ധൈര്യമില്ലായ്മ...
ഉം..എന്തായാലും കൊള്ളാം.....
നിന്റെ പ്രണയകവിത....... "
ജോയ്സ്,
ReplyDeleteനന്നായിട്ടുണ്ട്. പക്ഷേ, ഒന്നുകൂടി ചെത്തിമിനുക്കി, രൂപഭംഗി വരുത്താനുണ്ട്. ഈണത്തില്‍ ചൊല്ലുമ്പോള്‍ താളം മുറിയുന്നപോലെ, പോസ്റ്റ് ചെയ്യാന്‍ തിടുക്കം കൂട്ടരുത്. നല്ലോണം ഒന്നുരണ്ടാവര്‍ത്തി വായിച്ച്, താളമൊക്കെ ശരിയാക്കി പോസ്റ്റണം..
1.)പാദസരമാണ്; പാദസ്വരമല്ല.
2.)നിലാവിന്റെ മാറില്‍..താരക? താരക നിലാവിന്റെ ചാരെയല്ലേ വരൂ? മാറിലെങ്ങിനെ വരും ?
ആശംസകള്‍..
നല്ലവരികള്‍ നാവില്‍വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ..
""pranayikkuvan oru paadumilla makane...
ReplyDeletepakshe pranayiniye kettuvan paadu matram""
etra sathyamane....
pranayiniye swanthamakunnavar bhagyavanmar.......
ente ella aashamsakalum.......