Wednesday, October 1, 2008

ആദ്യാനുരാഗം**

അനുരാഗം മൂളിയെന്‍
അരികില്‍ വന്നണയുന്ന
മധു മൊഴി, തേന്‍ കനി പക്ഷി.
നിറ സന്ധ്യയില്‍ പൂങ്കുയില്‍ പാട്ടു പോലെന്റെ
മനസ്സിനെ പുണരുന്നുവോ നീ?
അദ്യാനുരാഗത്തില്‍ ,ഹൃദയത്തിന്‍ മന്ത്രമായി
പ്രണയ സങ്കീര്‍ത്തനം ഞാന്‍ എഴുതി.
അറിയാതെ ഞാനൊന്നു പാടിയാ വരികള്‍ക്ക്
ഈണവും പഴംപാട്ട് പോലായി..
കലമാന്‍ മിഴിക്കോണില്‍
ഉണരും നിന്‍ ചിരിയഴകില്‍
മനസ്സില്‍ ഞാന്‍ കിനാവുകള്‍ നെയ്തു.
എവിടെയോ മാഞ്ഞു പോം നിന്‍ മുഖം ഇന്നെന്റെ
മനസ്സില്‍ നെയ്ത്തിരിയായി തെളിഞ്ഞു..
മൂകമായി ഉറങ്ങുന്ന സന്ധ്യക്കു പോലുമൊരു

അനുരാഗ ഭാവം നിറഞ്ഞു.
എവിടെയോ കേള്‍ക്കുമാ രാക്കുയില്‍ പാട്ടില്‍
എന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ നിറഞ്ഞു..
അറിയാതെ ഓര്‍ത്തു പോയ് പ്രണയത്തില്‍ നീ തന്ന
സ്നേഹത്തിന്‍ ചുടു ചുംബനങ്ങള്‍..
എന്‍ ഹൃദയത്തിന്‍ ആത്മരാഗങ്ങള്‍...!!!

9 comments:

  1. നിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു....

    ReplyDelete
  2. ദിവസവും കവിതയെഴുതുന്നുണ്ടല്ലോ. മിടുക്കി :-)

    ReplyDelete
  3. ആദ്യാനുരാഗം ഒരിക്കലും മറക്കില്ലെന്നല്ലേ "പരിചയ സമ്പന്നര്‍" പറയുന്നതു..
    നല്ല വരികള്‍..

    ReplyDelete
  4. പ്രിയ ബിന്ദു ഉണ്ണി,
    ഞാന്‍ മിടുക്കി അല്ല കേട്ടോ...
    മിടുക്കനാ.....!!
    ആണ്‍ കുട്ടിയാ ഞാന്‍.....!!
    സസ്നേഹം,
    ജോയിസ്||മുല്ലപ്പുവ്||

    ReplyDelete
  5. pranayathinte natshathra thilakkam ini ninte kavithalkk velichammavatte..............sasneham....moosa

    ReplyDelete
  6. pranayamazhayil thapichu mariyaan
    venam oru hrithayam

    ReplyDelete
  7. പ്രണയം ഇഷ്ടമാല്ലാതതുകൊണ്ട് വായിച്ചില്ല :)

    ReplyDelete
  8. ആദ്യപ്രണയത്തില്‍ നിന്നല്ലേ experience കിട്ടുന്നത്?
    :)
    നല്ല വരികള്‍.

    ReplyDelete