പകലിനെ കാണാത്ത മുങ്ങ തന്‍ കണ്ണു പോല്‍
കണ്ണുനീര്‍ കാണാത്ത മനുഷ്യരെ.
ചോര തന്‍ ഗന്ധം നിറയുന്ന കാറ്റിന്റെ
താളത്തില്‍ ആടുന്നുവോ നീ?
താളമില്ലാത്തൊരു ജീവിതത്തിന്‍ തോണി
തുഴയുന്നുവോ നീ മകനെ?
തുഴയുന്ന നേരത്തു കൈകള്‍ തളരുമ്പോള്‍
അറിയാതെ കേഴുന്നുവോ നീ?
സത്യവും, ധര്‍മ്മവും, നന്മയും, നീതിയും
കാറ്റില്‍ പറത്തുന്നുവോ നാം..
സത്യത്തിന്‍ മുത്തിന്‍ തിളക്കം കാണാതെ നാം
ഇരുട്ടിന്റെ കൂട്ടില്‍ മറയുന്നുവോ?
സ്നേഹത്തിന്‍ പൂക്കളെ കാലിട്ടരക്കുമ്പോള്‍
വിതുമ്പുന്നു ഇന്നെന്‍ ഹൃദയം.
സ്നേഹിച്ചിടുവാനിനി ആരാരുമില്ലാതെ
ഈ ജന്മം ശപിക്കുന്നു ഞാന്‍..
വിണ്ണിന്റെ കൈകളില്‍ നെയ് തിരിയായി തെളിയുവാന്‍
ജന്മങ്ങള്‍ കാത്തിരുന്നു ഞാന്‍.
കാലങ്ങള്‍ ഓരോന്നായി വന്നു പോകുമ്പോഴും
ഇരുട്ടിന്റെ കാഴ്ചകള്‍ മാത്രം.
കണ്ണില്‍ കരയിക്കും കാഴ്ച്ചകള്‍ മാത്രം..
നോവറിഞ്ഞു മനം, നെഞ്ചിന്‍ പിടച്ചിലില്‍
വാചാലമാകുന്നു ഹൃദയം.
കണ്ണുകള്‍ കാണുന്ന ഹീന കാഴ്ചകള്‍ക്കുള്ളിലിനി
ശബ്ദിക്കുക മനുജരെ നാം..
സ്നേഹത്തിന്‍ മുത്തിന്‍ തിളക്കം നിറയുന്ന
ഹൃദയത്തിന്‍ പാത്രങ്ങള്‍ ആക നാം.
സത്യമേ ജയിക്ക നീ..
ധര്‍മ്മമേ വാഴ്ക നീ..
ഈ മണ്ണിനു തിരിയായി തെളിയ നാം..
ജന്മ നാടിനു പുണ്യമായി മാറുക നാം...!!!
Monday, October 27, 2008
Sunday, October 26, 2008
ജീവിതപുസ്തകം**
ചില്ലു ജാലക കുട്ടില്‍ കഴിയും പക്ഷി പോല്‍
ഇന്നു ഞാന്‍ മൌന നൊമ്പരങ്ങളാല്‍ നിന്നു കേണിടുന്നു.
രാമഴയുടെ താളത്തില്‍ ചൊല്ലുമെന്‍ കേഴലുകള്‍
ഇന്നു ഈ പ്രകൃതിക്കും പുതു ഗാനമായി മാറിടുന്നു.
മനസ്സെന്ന സ്ഫടിക പാത്രത്തില്‍
തിളങ്ങും മുത്തുകള്‍ പോല്‍ ചില ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ തന്‍ വസന്തത്തില്‍ പുതു പൂക്കള്‍ വിരിയുമ്പോള്‍
വേദനയില്‍ നിന്നു പിടയുമൊരു രാപ്പാടി പക്ഷിയില്‍
ഒരു പുഞ്ചിരി തന്‍ ഭാവം ഉണര്‍ന്നിടുന്നു.
മനസ്സെന്ന മോഹ ജാലകത്തില്‍, മഴവില്ലു പോല്‍
സ്വപ്നങ്ങള്‍ വിരിഞ്ഞിടുമ്പോള്‍ ആ സ്വപ്നങളില്‍
തന്‍ നൊമ്പരങ്ങളും അലിഞ്ഞു ചേര്‍ന്നിടുന്നു.
ദുഃഖങ്ങള്‍ നിറയുമെന്‍ ജീവിത പുസ്തകത്തില്‍
ഇനിയും ആശകള്‍ തന്‍ ചെപ്പ് തുറന്നിടുമ്പോള്‍
എന്‍ ആത്മാവിനെ തഴുകിയുണര്‍ത്തുമാ
വാക്കുകള്‍ കുറിക്കുവാന്‍ എന്‍ കൈകളും വിറച്ചിടുന്നു.
മരണമെന്ന ശയ്യയില്‍ മനസ്സ് കൊണ്ടടുക്കുമ്പോള്‍
അറിയുന്നു എന്‍ അന്തരംഗവും, എന്‍ ജീവിതം
ഇന്നൊരു ലകഷ്യത്തിലെത്താത്ത ഓട്ടക്കാരനെ പോല്‍.
ഓടി തളര്‍ന്നിടുമാ എന്‍ ദേഹവും ഇന്നു ഒരിറ്റു
ദാഹ ജലത്തിനായി ഈ മണ്ണില്‍ നിന്നു കേണിടുമ്പോള്‍,
എന്‍ ആത്മാവിന്‍ ദാഹം മാറ്റുവാന്‍
ഇനിയുമെന്‍ ശരീരത്തിന്‍ രക്തത്തുള്ളികള്‍
മാത്രമെന്ന് ഞാനുമറിഞ്ഞിടുന്നു...!!
ഇന്നു ഞാന്‍ മൌന നൊമ്പരങ്ങളാല്‍ നിന്നു കേണിടുന്നു.
രാമഴയുടെ താളത്തില്‍ ചൊല്ലുമെന്‍ കേഴലുകള്‍
ഇന്നു ഈ പ്രകൃതിക്കും പുതു ഗാനമായി മാറിടുന്നു.
മനസ്സെന്ന സ്ഫടിക പാത്രത്തില്‍
തിളങ്ങും മുത്തുകള്‍ പോല്‍ ചില ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ തന്‍ വസന്തത്തില്‍ പുതു പൂക്കള്‍ വിരിയുമ്പോള്‍
വേദനയില്‍ നിന്നു പിടയുമൊരു രാപ്പാടി പക്ഷിയില്‍
ഒരു പുഞ്ചിരി തന്‍ ഭാവം ഉണര്‍ന്നിടുന്നു.
മനസ്സെന്ന മോഹ ജാലകത്തില്‍, മഴവില്ലു പോല്‍
സ്വപ്നങ്ങള്‍ വിരിഞ്ഞിടുമ്പോള്‍ ആ സ്വപ്നങളില്‍
തന്‍ നൊമ്പരങ്ങളും അലിഞ്ഞു ചേര്‍ന്നിടുന്നു.
ദുഃഖങ്ങള്‍ നിറയുമെന്‍ ജീവിത പുസ്തകത്തില്‍
ഇനിയും ആശകള്‍ തന്‍ ചെപ്പ് തുറന്നിടുമ്പോള്‍
എന്‍ ആത്മാവിനെ തഴുകിയുണര്‍ത്തുമാ
വാക്കുകള്‍ കുറിക്കുവാന്‍ എന്‍ കൈകളും വിറച്ചിടുന്നു.
മരണമെന്ന ശയ്യയില്‍ മനസ്സ് കൊണ്ടടുക്കുമ്പോള്‍
അറിയുന്നു എന്‍ അന്തരംഗവും, എന്‍ ജീവിതം
ഇന്നൊരു ലകഷ്യത്തിലെത്താത്ത ഓട്ടക്കാരനെ പോല്‍.
ഓടി തളര്‍ന്നിടുമാ എന്‍ ദേഹവും ഇന്നു ഒരിറ്റു
ദാഹ ജലത്തിനായി ഈ മണ്ണില്‍ നിന്നു കേണിടുമ്പോള്‍,
എന്‍ ആത്മാവിന്‍ ദാഹം മാറ്റുവാന്‍
ഇനിയുമെന്‍ ശരീരത്തിന്‍ രക്തത്തുള്ളികള്‍
മാത്രമെന്ന് ഞാനുമറിഞ്ഞിടുന്നു...!!
Saturday, October 25, 2008
നിലാവേ നീ മായുമോ??**
മിന്നായമൊന്നു ഞാന്‍ കണ്ടു നിന്‍ പൂമുഖം
ഇന്നെന്റെ നെഞ്ചില്‍ തെളിഞ്ഞു നിന്നു.
ഒരു വാക്കു പോലും നീ മിണ്ടാതെ പോയ ആ
നാള്‍കള്‍ ഞാനിന്നോര്‍ത്തിരുന്നു.
കാലില്‍ കിലുങ്ങുന്ന പാദസരത്തിന്റെ
കൊഞ്ചലില്‍ ഞാനൊന്നലിഞ്ഞിരുന്നു.
നീയറിയാതെ നിന്‍ പുറകില്‍ നടന്ന ഞാനൊരു
പെരുവഴി പാതയില്‍ എത്തിയിരുന്നു.
ചിരിക്കും നിന്‍ പൂമുഖ ചേലില്‍ ഞാനിന്നൊരു
കിനാവിന്റെ കൂടൊന്നൊരുക്കി വെച്ചു.
കിനാവിന്റെ കുട്ടില്‍ ഞാനൊന്നുറങ്ങിയന്നേരം
അറിയാതെ പ്രണയത്തിന്‍ മധു നുകര്‍ന്നു.
മനസ്സിന്‍റെ തോപ്പില്‍ വിരിയുന്ന പൂവുകള്‍
പ്രണയത്തിന്‍ സുഗന്ധം പരത്തി വെച്ചു.
പ്രണയം മനസ്സില്‍ നിറഞ്ഞു ഞാനന്നേരം
പ്രണയത്തിന്‍ കവിതകള്‍ എഴുതിവെച്ചു.
നിലാവിന്റെ മാറില്‍ തെളിഞ്ഞൊരു താരകം
കണ്ണൊന്നു ചിമ്മി ചിരിച്ചു നിന്നു.
കണ്ണൊന്നു ചിമ്മിയാ താരകം ചൊല്ലി,എന്നോട്
"പ്രണയിക്കുവാന്‍ ഒരു പാടുമില്ല... മകനേ,
പക്ഷേ പ്രണയിനിയെ കെട്ടുവാന്‍ പാടു മാത്രം"....!!
ഇന്നെന്റെ നെഞ്ചില്‍ തെളിഞ്ഞു നിന്നു.
ഒരു വാക്കു പോലും നീ മിണ്ടാതെ പോയ ആ
നാള്‍കള്‍ ഞാനിന്നോര്‍ത്തിരുന്നു.
കാലില്‍ കിലുങ്ങുന്ന പാദസരത്തിന്റെ
കൊഞ്ചലില്‍ ഞാനൊന്നലിഞ്ഞിരുന്നു.
നീയറിയാതെ നിന്‍ പുറകില്‍ നടന്ന ഞാനൊരു
പെരുവഴി പാതയില്‍ എത്തിയിരുന്നു.
ചിരിക്കും നിന്‍ പൂമുഖ ചേലില്‍ ഞാനിന്നൊരു
കിനാവിന്റെ കൂടൊന്നൊരുക്കി വെച്ചു.
കിനാവിന്റെ കുട്ടില്‍ ഞാനൊന്നുറങ്ങിയന്നേരം
അറിയാതെ പ്രണയത്തിന്‍ മധു നുകര്‍ന്നു.
മനസ്സിന്‍റെ തോപ്പില്‍ വിരിയുന്ന പൂവുകള്‍
പ്രണയത്തിന്‍ സുഗന്ധം പരത്തി വെച്ചു.
പ്രണയം മനസ്സില്‍ നിറഞ്ഞു ഞാനന്നേരം
പ്രണയത്തിന്‍ കവിതകള്‍ എഴുതിവെച്ചു.
നിലാവിന്റെ മാറില്‍ തെളിഞ്ഞൊരു താരകം
കണ്ണൊന്നു ചിമ്മി ചിരിച്ചു നിന്നു.
കണ്ണൊന്നു ചിമ്മിയാ താരകം ചൊല്ലി,എന്നോട്
"പ്രണയിക്കുവാന്‍ ഒരു പാടുമില്ല... മകനേ,
പക്ഷേ പ്രണയിനിയെ കെട്ടുവാന്‍ പാടു മാത്രം"....!!
Thursday, October 23, 2008
നമ്മള്‍**
താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍...(2)
കണ്ണിനു മുന്‍പില്‍ വെട്ടിക്കൊല്ലും
ഹീന പാത്രങ്ങള്‍ നമ്മള്‍...(2)
ജനിപ്പിച്ചോരമ്മ തന്‍ മുന്‍പില്‍,
മകനെ കുത്തി കൊന്നിടും
ക്രൂര പാത്രങ്ങള്‍ നമ്മള്‍...(2)
രക്ത ബന്ധമാണേലും, അല്ലേലും അറിയാതെ
കാമത്തിന്‍ കേളി നടത്തിടും നമ്മള്‍...(2)
ഒരു വാക്കില്‍ തീര്‍ത്തിടും രക്തബന്ധങ്ങള്‍
നമ്മള്‍...
ഒരു നോക്കില്‍ കണ്ടു മറന്നിടും കാഴ്ചകള്‍
നമ്മള്‍...
ഭുമി തന്‍ പരപ്പില്‍ കണ്ടു നടന്നു,
കണ്ണില്‍ എരിയുന്ന അഗ്നി പോല്‍
ഉണര്‍ത്തിടും കാഴ്ചകള്‍...
മങ്ങിയ കാഴ്ചകള്‍ കാണുവാന്‍ ഇനിയും
നാം കണ്കള്‍ തുറക്കണം...
നമ്മള്‍, ഇനിയും കണ്കള്‍ തുറക്കണം..
മുന്നോട്ടു പോകുന്ന വഴികളില്‍ ഇനിയും
കാണാത്ത കാഴ്ചകള്‍ മാത്രം...
ആത്മാവിനെ കരയിക്കും കാഴ്ചകള്‍ മാത്രം..
താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍....
കോമരങ്ങള്‍ നമ്മള്‍....!!!
കോമരങ്ങള്‍ നമ്മള്‍...(2)
കണ്ണിനു മുന്‍പില്‍ വെട്ടിക്കൊല്ലും
ഹീന പാത്രങ്ങള്‍ നമ്മള്‍...(2)
ജനിപ്പിച്ചോരമ്മ തന്‍ മുന്‍പില്‍,
മകനെ കുത്തി കൊന്നിടും
ക്രൂര പാത്രങ്ങള്‍ നമ്മള്‍...(2)
രക്ത ബന്ധമാണേലും, അല്ലേലും അറിയാതെ
കാമത്തിന്‍ കേളി നടത്തിടും നമ്മള്‍...(2)
ഒരു വാക്കില്‍ തീര്‍ത്തിടും രക്തബന്ധങ്ങള്‍
നമ്മള്‍...
ഒരു നോക്കില്‍ കണ്ടു മറന്നിടും കാഴ്ചകള്‍
നമ്മള്‍...
ഭുമി തന്‍ പരപ്പില്‍ കണ്ടു നടന്നു,
കണ്ണില്‍ എരിയുന്ന അഗ്നി പോല്‍
ഉണര്‍ത്തിടും കാഴ്ചകള്‍...
മങ്ങിയ കാഴ്ചകള്‍ കാണുവാന്‍ ഇനിയും
നാം കണ്കള്‍ തുറക്കണം...
നമ്മള്‍, ഇനിയും കണ്കള്‍ തുറക്കണം..
മുന്നോട്ടു പോകുന്ന വഴികളില്‍ ഇനിയും
കാണാത്ത കാഴ്ചകള്‍ മാത്രം...
ആത്മാവിനെ കരയിക്കും കാഴ്ചകള്‍ മാത്രം..
താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍....
കോമരങ്ങള്‍ നമ്മള്‍....!!!
Sunday, October 19, 2008
പ്രണയം തന്നത്**
ഹൃദയത്തിന്‍ താളത്തില്‍
തഴുകുമൊരു സ്വരം പോല്‍
മനസ്സില്‍ സ്വപ്നങ്ങള്‍ ജനിപ്പിക്കും
മൃദു ഭാവമല്ലയോ പ്രണയം...
നിലാവിന്‍ നിറവില്‍
മിന്നി നില്‍ക്കുമാ താരാ ജാലങ്ങള്‍ക്കിടയില്‍
പൂത്തു നില്‍ക്കുമൊരു പൂവിന്‍ കുരുന്നു പോല്‍
മനസ്സില്‍ നിറയും പുതു പ്രതീക്ഷകള്‍ക്ക്
ഉണര്‍വല്ലയോ പ്രണയം...
അറിയാതെ കാണുമാ കിനാവില്‍
തെളിയുമൊരു പൂവിന്‍ പുഞ്ചിരി പോല്‍
ആത്മാവിനെ തഴുകിയുണര്‍ത്തുമൊരു
മൃദു രാഗമല്ലയൊ പ്രണയം...
താളത്തില്‍ ചോല്ലുവാന്‍
ഈണങ്ങള്‍ മൂളുമ്പോള്‍
ഹൃദയത്തെ ഉണര്‍ത്തുമൊരു
പുതു കവിതയല്ലയോ പ്രണയം...!!
Sunday, October 12, 2008
പുണ്യജന്മം**
ഈറനണിഞ്ഞുണരും പുലരി തന്‍ കയ്യില്‍
മധുകണങ്ങള്‍ പോല്‍ മഞ്ഞുതുള്ളി തുള്ളി കളിച്ചു..
പുലര്‍ക്കാല നേരത്തില്‍ മൊട്ടിട്ടു വിരിയും
പൂവുകള്‍ നിന്‍ കാതുകളില്‍ മൊഴിയുന്നു...
"മറക്കുക മനസ്സിന്‍ ദുഖങ്ങളെ,
ഇനിയും വസന്തത്തിന്‍ സംഗീതം
നിന്‍ കാതുകളില്‍ കേട്ടീടുമെന്ന്"....
ജനിച്ചു പോയ നാള്‍ മുതല്‍
മണ്ണിലെ കൌതുകങ്ങളില്‍ മുഴുകിടും നേരം വരെ
മനസ്സില്‍ ആശ്ചര്യത്തിന്‍ തിരകള്‍ ഉണര്‍ന്നീടുന്നു.
അറിയാതെ ചിന്തിച്ചു ഞാന്‍ ഈ പ്രകൃതിയുടെ കൈപ്പണി
ഈശ്വര സൃഷ്ടികളില്‍ എത്രയോ വലുതെന്നു.
ദൂരേക്കു നീളുമാ ഈ പ്രകൃതി തന്‍ ചരിവുകളില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ അനവധി.
കണ്‍ കുളിര്‍ക്കെ കണ്ടുറങ്ങുവാന്‍ ഒരായിരം ആശകള്‍
മനസ്സില്‍ ബാക്കിയാകുമ്പോള്‍ ഇനിയും ഈ പുണ്യ ഭുമിയില്‍
ഒരു ജന്മത്തിനായി എന്‍ ആത്മാവും ഈശ്വരനോട് കേണിടുന്നു..
അറിയാതെ എന്‍ അന്തരാത്മാവും ഒരു മാത്രയില്‍
എന്‍ പുണ്യ ജീവിതത്തിനു, സര്‍വ്വ ശക്തനാം ഈശ്വരന്റെ
മുന്‍പില്‍ കൈകള്‍ കൂപ്പിടുന്നു...
ലക്ഷ്യത്തിലെത്തുവാന്‍ ഇനിയുമെന്‍ ജീവിതത്തില്‍
യാത്രകള്‍ വേണ്ടിടുമ്പോള്‍, പതറാതെ എന്‍ മനസ്സിനെയും
നേര്‍ വഴിയില്‍ നയിച്ചീടുക സത്യ പ്രകാശമാം ദൈവമേ നീ....!!!
മധുകണങ്ങള്‍ പോല്‍ മഞ്ഞുതുള്ളി തുള്ളി കളിച്ചു..
പുലര്‍ക്കാല നേരത്തില്‍ മൊട്ടിട്ടു വിരിയും
പൂവുകള്‍ നിന്‍ കാതുകളില്‍ മൊഴിയുന്നു...
"മറക്കുക മനസ്സിന്‍ ദുഖങ്ങളെ,
ഇനിയും വസന്തത്തിന്‍ സംഗീതം
നിന്‍ കാതുകളില്‍ കേട്ടീടുമെന്ന്"....
ജനിച്ചു പോയ നാള്‍ മുതല്‍
മണ്ണിലെ കൌതുകങ്ങളില്‍ മുഴുകിടും നേരം വരെ
മനസ്സില്‍ ആശ്ചര്യത്തിന്‍ തിരകള്‍ ഉണര്‍ന്നീടുന്നു.
അറിയാതെ ചിന്തിച്ചു ഞാന്‍ ഈ പ്രകൃതിയുടെ കൈപ്പണി
ഈശ്വര സൃഷ്ടികളില്‍ എത്രയോ വലുതെന്നു.
ദൂരേക്കു നീളുമാ ഈ പ്രകൃതി തന്‍ ചരിവുകളില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ അനവധി.
കണ്‍ കുളിര്‍ക്കെ കണ്ടുറങ്ങുവാന്‍ ഒരായിരം ആശകള്‍
മനസ്സില്‍ ബാക്കിയാകുമ്പോള്‍ ഇനിയും ഈ പുണ്യ ഭുമിയില്‍
ഒരു ജന്മത്തിനായി എന്‍ ആത്മാവും ഈശ്വരനോട് കേണിടുന്നു..
അറിയാതെ എന്‍ അന്തരാത്മാവും ഒരു മാത്രയില്‍
എന്‍ പുണ്യ ജീവിതത്തിനു, സര്‍വ്വ ശക്തനാം ഈശ്വരന്റെ
മുന്‍പില്‍ കൈകള്‍ കൂപ്പിടുന്നു...
ലക്ഷ്യത്തിലെത്തുവാന്‍ ഇനിയുമെന്‍ ജീവിതത്തില്‍
യാത്രകള്‍ വേണ്ടിടുമ്പോള്‍, പതറാതെ എന്‍ മനസ്സിനെയും
നേര്‍ വഴിയില്‍ നയിച്ചീടുക സത്യ പ്രകാശമാം ദൈവമേ നീ....!!!
Thursday, October 2, 2008
എന്‍റെ ചിന്തകള്‍**
"വിണ്ണിനു തിരിയായി.
മണ്ണിനു തീ നാളമായി.
മനസ്സില്‍ എരിയുന്ന കനലായി.
കത്തുന്നൊരു അഗ്നി ജ്യാലയായി,
സത്യം ഇന്ന ദീപം തെളിയട്ടെ.
ഈ പ്രകൃതിക്കു വെളിച്ചമായി തീര്‍ന്നീടട്ടെ,
ഈ ഭുമി തന്‍ അന്ത്യകാലത്തോളവും"...
"ഉണരുക മനുഷ്യരെ നാം.
പകരുക മനുഷ്യ സ്നേഹം.
സ്വാന്തനിപ്പിക്കും വാക്കുകള്‍ പോല്‍
നല്‍കുക ഈശ്വര സൃഷ്ടികളില്‍
മനസ്സിന്‍ സ്നേഹ സ്പര്‍ശത്തെ"...
"മര്‍ത്ത്യന്റെ ജന്മമൊരു പൂത്തു നില്‍ക്കും
പൂവു പോല്‍ ഈ മണ്ണില്‍.
കൊഴിഞ്ഞു പോകുമാ നേരം വരെയും
മനുഷ്യ മനസ്സുകള്‍ ഓര്‍ത്തു വെക്കുവാന്‍
ചെയ്യുക നന്‍മകള്‍ നാം മാലോകര്‍ക്കായി"...
"വേദനകള്‍ നിറയുമാമെന്‍ ജീവിതം.
ആ വേദനക്കു കൂട്ടായി എന്‍ മൌന നൊമ്പരങ്ങളും ബാക്കി.
ആ നൊമ്പരങ്ങള്‍ ഇന്നു മനസ്സില്‍ അഗ്നി പോല്‍ എരിഞ്ഞമരുമ്പോള്‍
എന്‍ ഹൃദയത്തിന്‍ പിടച്ചില്‍ കാണുവാന്‍ ഇന്നു മണ്ണില്‍
പ്രതികരിക്കാത്ത സൃഷ്ടികള്‍ മാത്രം"...
"അറിയുന്നു എന്‍ അന്തരംഗവും, എന്‍ മൌന നൊമ്പരങ്ങള്‍ ഇന്നു
ഈ പ്രകൃതിയില്‍ പാട്ടായി മാറിടുന്നു എന്നു.
ദൂരെ ദിക്കില്‍ കേഴുമാ രാക്കുയില്‍ പക്ഷി തന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ രാവിന് താളമായി മാറിടുമ്പോള്‍
ഈ പ്രകൃതി തന്‍ കുട്ടില്‍ എന്‍ ജീവിതവും
ഒരു നെയ്ത്തിരിയായി തെളിഞ്ഞിടും.
ഒരു മാത്ര നേരത്തേക്ക് ആ നെയ്ത്തിരി നല്‍കുമാ വെളിച്ചം
ഇന്നു അന്തകാരത്തെ അകറ്റിടുമ്പോള്‍
അറിയുക മനുഷ്യ മനസ്സുകളെ സൃഷ്ടി കര്‍ത്താവിന്‍ കയ്യില്‍
ഓരോ സൃഷ്ടിയും വലുതായിടുന്നു എന്ന്...!!!
Wednesday, October 1, 2008
ആദ്യാനുരാഗം**
അനുരാഗം മൂളിയെന്‍
അരികില്‍ വന്നണയുന്ന
മധു മൊഴി, തേന്‍ കനി പക്ഷി.
നിറ സന്ധ്യയില്‍ പൂങ്കുയില്‍ പാട്ടു പോലെന്റെ
മനസ്സിനെ പുണരുന്നുവോ നീ?
അദ്യാനുരാഗത്തില്‍ ,ഹൃദയത്തിന്‍ മന്ത്രമായി
പ്രണയ സങ്കീര്‍ത്തനം ഞാന്‍ എഴുതി.
അറിയാതെ ഞാനൊന്നു പാടിയാ വരികള്‍ക്ക്
ഈണവും പഴംപാട്ട് പോലായി..
കലമാന്‍ മിഴിക്കോണില്‍
ഉണരും നിന്‍ ചിരിയഴകില്‍
മനസ്സില്‍ ഞാന്‍ കിനാവുകള്‍ നെയ്തു.
എവിടെയോ മാഞ്ഞു പോം നിന്‍ മുഖം ഇന്നെന്റെ
മനസ്സില്‍ നെയ്ത്തിരിയായി തെളിഞ്ഞു..
മൂകമായി ഉറങ്ങുന്ന സന്ധ്യക്കു പോലുമൊരു
അനുരാഗ ഭാവം നിറഞ്ഞു.
എവിടെയോ കേള്‍ക്കുമാ രാക്കുയില്‍ പാട്ടില്‍
എന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ നിറഞ്ഞു..
അറിയാതെ ഓര്‍ത്തു പോയ് പ്രണയത്തില്‍ നീ തന്ന
സ്നേഹത്തിന്‍ ചുടു ചുംബനങ്ങള്‍..
എന്‍ ഹൃദയത്തിന്‍ ആത്മരാഗങ്ങള്‍...!!!
അരികില്‍ വന്നണയുന്ന
മധു മൊഴി, തേന്‍ കനി പക്ഷി.
നിറ സന്ധ്യയില്‍ പൂങ്കുയില്‍ പാട്ടു പോലെന്റെ
മനസ്സിനെ പുണരുന്നുവോ നീ?
അദ്യാനുരാഗത്തില്‍ ,ഹൃദയത്തിന്‍ മന്ത്രമായി
പ്രണയ സങ്കീര്‍ത്തനം ഞാന്‍ എഴുതി.
അറിയാതെ ഞാനൊന്നു പാടിയാ വരികള്‍ക്ക്
ഈണവും പഴംപാട്ട് പോലായി..
കലമാന്‍ മിഴിക്കോണില്‍
ഉണരും നിന്‍ ചിരിയഴകില്‍
മനസ്സില്‍ ഞാന്‍ കിനാവുകള്‍ നെയ്തു.
എവിടെയോ മാഞ്ഞു പോം നിന്‍ മുഖം ഇന്നെന്റെ
മനസ്സില്‍ നെയ്ത്തിരിയായി തെളിഞ്ഞു..
മൂകമായി ഉറങ്ങുന്ന സന്ധ്യക്കു പോലുമൊരു
അനുരാഗ ഭാവം നിറഞ്ഞു.
എവിടെയോ കേള്‍ക്കുമാ രാക്കുയില്‍ പാട്ടില്‍
എന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ നിറഞ്ഞു..
അറിയാതെ ഓര്‍ത്തു പോയ് പ്രണയത്തില്‍ നീ തന്ന
സ്നേഹത്തിന്‍ ചുടു ചുംബനങ്ങള്‍..
എന്‍ ഹൃദയത്തിന്‍ ആത്മരാഗങ്ങള്‍...!!!
കടന്നു പോയ നാളുകള്‍**
മറക്കുകില്ല കാലമേ,
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,
"മണ്ണിനു ഭാരമാം ഈ ജീവിതം.
അസ്വസ്തമാം എന്‍ മനസ്സിന്‍ യാത്രകള്‍.
എവിടെ നിന്നു കിട്ടുമാ മനശാന്തി എന്നില്‍.
മണ്ണോടു ചേരുമാ നേരം ഓര്‍ത്തു വെക്കുവാന്‍
മനസ്സില്‍ ഇനി എന്‍ ജീവിതത്തിന്‍ കണ്ണീര്‍ കഥകള്‍ മാത്രം...
കാലമേ സാക്ഷിയാക നീയെന്‍ മരണത്തിന്,
നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!!
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,
"മണ്ണിനു ഭാരമാം ഈ ജീവിതം.
അസ്വസ്തമാം എന്‍ മനസ്സിന്‍ യാത്രകള്‍.
എവിടെ നിന്നു കിട്ടുമാ മനശാന്തി എന്നില്‍.
മണ്ണോടു ചേരുമാ നേരം ഓര്‍ത്തു വെക്കുവാന്‍
മനസ്സില്‍ ഇനി എന്‍ ജീവിതത്തിന്‍ കണ്ണീര്‍ കഥകള്‍ മാത്രം...
കാലമേ സാക്ഷിയാക നീയെന്‍ മരണത്തിന്,
നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!!
Subscribe to:
Posts (Atom)