രാവിന്‍റെ ശോഭയില്‍ ഒരു നുറുങ്ങു വെട്ടമായി
മന്ദമാരുതനില്‍ അല തല്ലിടുമാ ലയ താളമേ.....
താലോലം ആലോലം പാടി രസിപ്പിക്കും...
ആ കൊച്ചു സുന്ദരി നിനക്ക് സ്വാഗതം...
നീ വരൂ,എന്‍റെ കൊച്ചു കുടിലില്‍,
എന്‍ ഹൃദയകവാടത്തില്‍ നിനക്ക് സ്വാഗതം...
ഇരുട്ടിന്‍റെ ച്ചായയില്‍ എന്‍ മനസ്സിനെ കുളിരണിയിപ്പിക്കും,
കൊച്ചു നുറുങ്ങു വെട്ടമേ നിനക്ക് സ്വാഗതം....
ആത്മാവിന്‍ അന്ധതയില്‍ ആത്മപ്രകാശമെകുന്ന
കൊച്ചു മിന്നാമിനുങ്ങെ നിനക്ക് സ്വാഗതം.....
ഒരു കൊച്ചു നുറുങ്ങു വെട്ടവുമായി നീ പോകുമാ വഴിയില്‍
ക്ഷണം നേരം നല്കുമാ ആ ദിവ്യപ്രകാശം,
ഈ പ്രകൃതിക്ക് ഒരു മാന്ത്രികതിരിനാളമായി മാറട്ടെ.....
പ്രകൃതിദേവി തന്‍ കയ്യില്‍ ഒരു മാന്ത്രികവിളക്ക് പോല്‍
തെളിയട്ടെ ഈ ലോകാവസാനതോളവും.......!!
Subscribe to:
Post Comments (Atom)
No comments:
Post a Comment