മുത്തുമഴ തന്‍ കൊന്‍ചല്‍ മണ്ണില്‍ തത്തി കളിക്കവേ
മഴത്തുള്ളികള്‍ തന്‍ ശബ്ദം ഒരു പാട്ടായി ഞാന്‍ കാതോര്‍ക്കവേ..
കാത്തിരിപ്പു ഞാനെന്‍ സ്വപ്ന സുന്ദരിക്കായി,
നീ മഴയായി പതിക്കുമ്പോള്‍,
അതില്‍ അലിയുന്നൊരു മിന്നലായി മാറിടാം..
നീ ഇളം വെയിലായി വരുമ്പോള്‍,
എന്‍ ഹൃദയം നിനക്കായി തുറന്നിടാം....
നീ കാറ്റായി വീശിടുമ്പോള്‍,
അതിലലിയുന്നൊരു സുഗന്ധമായി മാറിടാം...
നിന്‍ കാലൊച്ചകള്‍ ഇന്നെന്‍ മനസ്സിനെ ത്രസിപ്പിക്കും....
നിന്‍ മൊഴികള്‍ ഇന്നെന്‍ മനസ്സില്‍ പാട്ടാകും....
നിന്‍ വിളിക്കായി ഇന്നെന്‍ മനം കാതോര്‍ക്കും....
എന്‍ ഹൃദയമാകുമാ ചെപ്പില്‍ നിനക്കായി സ്വപ്നങ്ങള്‍ നെയ്തെടുക്കാം....
വേറിട്ട ചിന്തകള്‍ എന്‍ മനസ്സില്‍ തെളിയവെ,
നിന്‍ പുന്‍ചിരിക്കായി കാത്തിരിക്കും
ഒരു കുഞ്ഞു പൂവ് പോല്‍ ഇന്നു ഞാന്‍.....
വസന്തകാലം മാറി നില്‍ക്കുമാ നിന്‍ സൌന്ദര്യത്തില്‍,
ആ സൌന്ദര്യം ആസ്വദിക്കുമാമെന്‍ മനസ്സില്‍
നീയിന്നൊരു പൊന്‍ താരകമായി മിന്നി നില്‍ക്കും......
കാലം മാറവേ ആ മിന്നല്‍ ഇന്നെന്‍ കണ്ണില്‍
ജ്യലിപ്പിക്കുന്നൊരു ദീപ്തിയായി മാറിടും.......
അറിയുന്നു ഞാന്‍ എന്‍ സ്വപ്നസുന്ദരി,
നിന്നെ കുറിച്ചുള്ള മോഹങ്ങള്‍ ഒരു പാഴ്ക്കിനാവായി മാറിടും............!!!
Subscribe to:
Post Comments (Atom)
"അറിയുന്നു ഞാന്‍ എന്‍ സ്വപ്നസുന്ദരി,
ReplyDeleteനിന്നെ കുറിച്ചുള്ള മോഹങ്ങള്‍ ഒരു പാഴ്ക്കിനാവായി മാറിടും............!!! "
ഇതുമോശം..നല്ല വരികള്‍ ആയിരുന്നു..അതിന്റെ അവസാനം ഇങ്ങനെയോ?