Thursday, April 17, 2008

തേങ്ങലുകള്‍**

സന്ധ്യക്കു സിന്ധുരം തൊടും നക്ഷത്രജാലങ്ങള്‍ തന്‍ നടുവില്‍
വേണ്മുകിലിന്‍ കരച്ചില്‍ ഒരു താരാട്ടുപാട്ട് പോല്‍ എന്‍ കാതില്‍ പതിക്കവെ,
മഴ തന്‍ കിളികൊഞ്ചലുകള്‍ മൌനത്തിന്‍ ഇടനാഴിയില്‍ മലരായി പതിക്കുമ്പോള്‍
ഉറങ്ങുന്ന സന്ധ്യക്ക്‌ താരാട്ട് പാടുവാന്‍ എന്‍ മനം തുടിക്കുന്നു....
എന്‍ മനസ്സില്‍ ചെറു ചെപ്പില്‍ കാത്തു സൂക്ഷിക്കും
സ്നേഹത്തിന്‍ മലര്‍മുത്തുകള്‍,
ഈ രാവില്‍ ചെറു മിന്നാമിനുങ്ങ്‌ പോല്‍ മിന്നി തെളിയവേ...
സപ്ത വര്‍ണ്ണങള്‍ മഴവില്ലില്‍ അലിയുമ്പോള്‍,
സപ്ത സ്വരങ്ങള്‍ മനസ്സില്‍ ലയിക്കുമ്പോള്‍,
ഇന്നി രാവില്‍ പ്രകൃതീദേവി തന്‍ സന്തോഷം മഴയായി പതിച്ചിടും....
നീലാകാശത്തിന്‍ ചിരി മിന്നലായി വിളങ്ങിടും.....
നിദ്രയിലാകും നിലാപക്ഷികള്‍ തന്‍ തേങ്ങലുകള്‍
എകാന്തമാമെന്‍ മനസ്സിന്‍ താഴ്വരയില്‍ ഒരു നദി പോല്‍ ഒഴുകവേ,
ആ ജലത്തില്‍ ചാന്‍ചാടും കടലാസുതോണിയായി മാറുവാന്‍
ഇന്നെന്‍ മനം മോഹിക്കുന്നു....
വിജനമാം ഈ താഴ്വരയില്‍ പ്രണയത്തിന്‍ കിളികള്‍
സ്നേഹത്തിന്‍ പൊന്‍ തൂവലുകള്‍ പൊഴിക്കുമ്പോള്‍,
ആ തൂവലിന്‍ ചലനം എന്‍ മനസ്സിനെ ഉണര്‍ത്തുന്നു,
"ജീവിക്കുംകാലം വരെയും നല്‍കും ഞാന്‍ എന്‍ മനസ്സിന്‍ സ്നേഹം ഓരോ പൊന്‍ കണികകളിലും.......!!!

3 comments:

  1. മോനെ സത്യത്തില്‍ നിന്റെ കവിത വായിക്കാന്‍ആയില്ല..ആ ഫോണ്ട് കളറൊന്നു മാറ്റുമോ? വേര്‍ഡു വേരിഫികേഷനും!ഭാവുകങ്ങള്‍.

    ReplyDelete
  2. സ്നേഹത്തിന്റെ സ്പ്ന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക് ഒരിയ്ക്കലും ചിതലരിയ്ക്കാനാകില്ലല്ലൊ ..
    നന്നായിട്ടുണ്ട് മനസ്സിലെ സ്നേഹത്തിന്റെ പനിനീര്‍പൂക്കള്‍ ഒരിയ്ക്കലും കൊഴിയാതെ നില്‍ക്കട്ടെ എന്ന് ആശിക്കുന്നു .. സസ്നേഹം സജി.!!
    ജീവിതം തുള്ളിതുടീച്ചുനില്‍ക്കും പൂവിതല്‍ തുമ്പിലെ തുള്ളിപോലെ.

    ReplyDelete