Tuesday, April 22, 2008

സുഹൃത്ത്**

മോഹങ്ങള്‍ പെയ്യുമി സന്ധ്യയില്‍
സ്നേഹത്തിന്‍ തിരി നാളമായി
തൂലികയില്‍ ചലിപ്പിക്കും ഈ വാക്കുകള്‍,
എന്‍ ജീവിത യാത്രയില്‍ എന്‍ സുഹൃത്തിന്‍ സ്വരം
ഒരു മണിനാധമായി മനസ്സില്‍ കിലുങ്ങവേ,
നൊമ്പരം തേടും എന്‍ മനസ്സിന്‍ യാത്രയില്‍
ഒരു അമ്മ തന്‍ തലോടല്‍ പോല്‍
എന്‍ സുഹൃത്തിന്‍ സാമിപ്യം എന്നും എനിക്കഭികാമ്യം......
ജീവിതയാത്രയില്‍ എന്‍ സുഹൃത്തിന്‍ സ്നേഹസ്പര്‍ശം,
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
അറിയുന്നു ഞാന്‍ എതോ സ്നേഹത്തിന്‍ കൂട്ടില്‍ കഴിയും
ഒരു കുഞ്ഞു പക്ഷി പോല്‍....
വിരഹിണിയാം സന്ധ്യ തന്‍ നോവില്‍
അലിയുന്നൊരു രാപ്പാടി തന്‍ ശബ്ദം
മൂകമെന്‍ ആത്മാവില്‍ നേര്‍ത്ത മഞ്ഞുതുള്ളികളാല്‍
എന്‍ മനസ്സിനെ തണുപ്പിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ എന്‍ മനസ്സിന്‍ ചെപ്പില്‍
സൂക്ഷിക്കുമെന്‍ സുഹൃത്തിന്‍ സ്നേഹം
എന്‍ ജീവിത യാത്രയില്‍ ഒരു തിരി വെട്ടമായി
എന്‍ മനസ്സിനെ നേര്‍ വഴിയില്‍ നയിക്കട്ടെ
എന്‍ ജീവിതാന്ധ്യത്തോളവും......!!

1 comment:

  1. ആ സുഹൃത്തിനെ നഷ്ടപ്പെടാതിരിക്കട്ടെ വിവാഹം കഴിഞ്ഞാല്‍പ്പോലും..!

    നല്ലൊരു സുഹൃത്തില്ലാത്ത ഞാനെങ്ങിനെ മനസ്സില്‍ കൊണ്ടുനടക്കും..

    ReplyDelete