ഇടറി വീഴുന്ന കാലൊച്ചകള്‍ തന്‍ നടുവില്‍
വിരഹിണിയാം സന്ധ്യ കാതോര്‍ക്കവേ ,
നിഴലകുമെന്‍ നിലാ സ്വപ്നത്തില്‍
ഒരു പ്രണയത്തിന്‍ പൂത്തിരി ഞാന്‍ തീര്‍ത്തു...
മൌനത്തിന്‍ ഇടനാഴിയില്‍ നീ മഴയായി വരുമ്പോള്‍
ഒരു വെഴാംപലിന്‍ നേര്‍ത്ത നോവ് പോല്‍
തഴുകു എന്‍ മനസ്സിനെ കുളിരണിയിക്കു ...
ഒരു നേര്‍ത്ത മഞ്ഞുതുള്ളി പോല്‍ അലിയുമെന്‍ മനസ്സില്‍
നിനക്കായ് ഒരു ജാലകം തുറന്നിടാം...
വിലോലമായി പാടുമെന്‍ ആത്മാവില്‍
താനേ കോഴിയും ഒരു ചെറു പൂവ് പോല്‍ മായുമോ നീ,
ഇന്നു നിനക്കായ് രാവുകള്‍ നെയ്തെടുക്കാം....
രാക്കിളി തന്‍ നെടുവീര്‍പ്പില്‍ രാമഴയായി നീ പെയ്യവെ വിലോലമായി പാടുന്നു ഞാന്‍ ,
സഖി നാളത്തെ പുക്കാലം നിനക്കായ് തിര്‍ത്തിടാം
മധു നുകരും ചെറു വണ്ടുകള്‍ പൂവിനോട് പ്രണയം കൈ മാറുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് നിന്നെ തഴുകുവാന്‍ ഈന്നേന്‍ മനം തുടിക്കുന്നു....
എന്‍ മനസ്സിന്‍ ചെറു വീചിയില്‍ നീ തഴുകി കളിക്കവേ,
സഖി നിനക്കായ് ഇന്ന് ഞാനൊരു പൂന്ചോല തീര്‍ത്തിടാം......
ഓര്‍മ്മകള്‍ ആല്‍ ഒരു പാല്‍ക്കടല്‍ തീര്‍ത്തിടാം.....
ഒരു അമ്മ തന്‍ കയില്‍ ഒരു കുഞ്ഞെന്ന പോല്‍ അറിയു എന്‍ പ്രണയം
ഇന്ന് നിനക്കൊരു തീരാ തലോടല്‍ പോല്‍....!!
Subscribe to:
Post Comments (Atom)
No comments:
Post a Comment