Wednesday, April 23, 2008

സ്വപ്നസുന്ദരി**

മുത്തുമഴ തന്‍ കൊന്‍ചല്‍ മണ്ണില്‍ തത്തി കളിക്കവേ
മഴത്തുള്ളികള്‍ തന്‍ ശബ്ദം ഒരു പാട്ടായി ഞാന്‍ കാതോര്‍ക്കവേ..
കാത്തിരിപ്പു ഞാനെന്‍ സ്വപ്ന സുന്ദരിക്കായി,
നീ മഴയായി പതിക്കുമ്പോള്‍,
അതില്‍ അലിയുന്നൊരു മിന്നലായി മാറിടാം..
നീ ഇളം വെയിലായി വരുമ്പോള്‍,
എന്‍ ഹൃദയം നിനക്കായി തുറന്നിടാം....
നീ കാറ്റായി വീശിടുമ്പോള്‍,
അതിലലിയുന്നൊരു സുഗന്ധമായി മാറിടാം...
നിന്‍ കാലൊച്ചകള്‍ ഇന്നെന്‍ മനസ്സിനെ ത്രസിപ്പിക്കും....
നിന്‍ മൊഴികള്‍ ഇന്നെന്‍ മനസ്സില്‍ പാട്ടാകും....
നിന്‍ വിളിക്കായി ഇന്നെന്‍ മനം കാതോര്‍ക്കും....
എന്‍ ഹൃദയമാകുമാ ചെപ്പില്‍ നിനക്കായി സ്വപ്നങ്ങള്‍ നെയ്തെടുക്കാം....
വേറിട്ട ചിന്തകള്‍ എന്‍ മനസ്സില്‍ തെളിയവെ,
നിന്‍ പുന്‍ചിരിക്കായി കാത്തിരിക്കും
ഒരു കുഞ്ഞു പൂവ് പോല്‍ ഇന്നു ഞാന്‍.....
വസന്തകാലം മാറി നില്‍ക്കുമാ നിന്‍ സൌന്ദര്യത്തില്‍,
ആ സൌന്ദര്യം ആസ്വദിക്കുമാമെന്‍ മനസ്സില്‍
നീയിന്നൊരു പൊന്‍ താരകമായി മിന്നി നില്‍ക്കും......
കാലം മാറവേ ആ മിന്നല്‍ ഇന്നെന്‍ കണ്ണില്‍
ജ്യലിപ്പിക്കുന്നൊരു ദീപ്തിയായി മാറിടും.......
അറിയുന്നു ഞാന്‍ എന്‍ സ്വപ്നസുന്ദരി,
നിന്നെ കുറിച്ചുള്ള മോഹങ്ങള്‍ ഒരു പാഴ്ക്കിനാവായി മാറിടും............!!!

Tuesday, April 22, 2008

സുഹൃത്ത്**

മോഹങ്ങള്‍ പെയ്യുമി സന്ധ്യയില്‍
സ്നേഹത്തിന്‍ തിരി നാളമായി
തൂലികയില്‍ ചലിപ്പിക്കും ഈ വാക്കുകള്‍,
എന്‍ ജീവിത യാത്രയില്‍ എന്‍ സുഹൃത്തിന്‍ സ്വരം
ഒരു മണിനാധമായി മനസ്സില്‍ കിലുങ്ങവേ,
നൊമ്പരം തേടും എന്‍ മനസ്സിന്‍ യാത്രയില്‍
ഒരു അമ്മ തന്‍ തലോടല്‍ പോല്‍
എന്‍ സുഹൃത്തിന്‍ സാമിപ്യം എന്നും എനിക്കഭികാമ്യം......
ജീവിതയാത്രയില്‍ എന്‍ സുഹൃത്തിന്‍ സ്നേഹസ്പര്‍ശം,
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
അറിയുന്നു ഞാന്‍ എതോ സ്നേഹത്തിന്‍ കൂട്ടില്‍ കഴിയും
ഒരു കുഞ്ഞു പക്ഷി പോല്‍....
വിരഹിണിയാം സന്ധ്യ തന്‍ നോവില്‍
അലിയുന്നൊരു രാപ്പാടി തന്‍ ശബ്ദം
മൂകമെന്‍ ആത്മാവില്‍ നേര്‍ത്ത മഞ്ഞുതുള്ളികളാല്‍
എന്‍ മനസ്സിനെ തണുപ്പിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ എന്‍ മനസ്സിന്‍ ചെപ്പില്‍
സൂക്ഷിക്കുമെന്‍ സുഹൃത്തിന്‍ സ്നേഹം
എന്‍ ജീവിത യാത്രയില്‍ ഒരു തിരി വെട്ടമായി
എന്‍ മനസ്സിനെ നേര്‍ വഴിയില്‍ നയിക്കട്ടെ
എന്‍ ജീവിതാന്ധ്യത്തോളവും......!!

Thursday, April 17, 2008

തേങ്ങലുകള്‍**

സന്ധ്യക്കു സിന്ധുരം തൊടും നക്ഷത്രജാലങ്ങള്‍ തന്‍ നടുവില്‍
വേണ്മുകിലിന്‍ കരച്ചില്‍ ഒരു താരാട്ടുപാട്ട് പോല്‍ എന്‍ കാതില്‍ പതിക്കവെ,
മഴ തന്‍ കിളികൊഞ്ചലുകള്‍ മൌനത്തിന്‍ ഇടനാഴിയില്‍ മലരായി പതിക്കുമ്പോള്‍
ഉറങ്ങുന്ന സന്ധ്യക്ക്‌ താരാട്ട് പാടുവാന്‍ എന്‍ മനം തുടിക്കുന്നു....
എന്‍ മനസ്സില്‍ ചെറു ചെപ്പില്‍ കാത്തു സൂക്ഷിക്കും
സ്നേഹത്തിന്‍ മലര്‍മുത്തുകള്‍,
ഈ രാവില്‍ ചെറു മിന്നാമിനുങ്ങ്‌ പോല്‍ മിന്നി തെളിയവേ...
സപ്ത വര്‍ണ്ണങള്‍ മഴവില്ലില്‍ അലിയുമ്പോള്‍,
സപ്ത സ്വരങ്ങള്‍ മനസ്സില്‍ ലയിക്കുമ്പോള്‍,
ഇന്നി രാവില്‍ പ്രകൃതീദേവി തന്‍ സന്തോഷം മഴയായി പതിച്ചിടും....
നീലാകാശത്തിന്‍ ചിരി മിന്നലായി വിളങ്ങിടും.....
നിദ്രയിലാകും നിലാപക്ഷികള്‍ തന്‍ തേങ്ങലുകള്‍
എകാന്തമാമെന്‍ മനസ്സിന്‍ താഴ്വരയില്‍ ഒരു നദി പോല്‍ ഒഴുകവേ,
ആ ജലത്തില്‍ ചാന്‍ചാടും കടലാസുതോണിയായി മാറുവാന്‍
ഇന്നെന്‍ മനം മോഹിക്കുന്നു....
വിജനമാം ഈ താഴ്വരയില്‍ പ്രണയത്തിന്‍ കിളികള്‍
സ്നേഹത്തിന്‍ പൊന്‍ തൂവലുകള്‍ പൊഴിക്കുമ്പോള്‍,
ആ തൂവലിന്‍ ചലനം എന്‍ മനസ്സിനെ ഉണര്‍ത്തുന്നു,
"ജീവിക്കുംകാലം വരെയും നല്‍കും ഞാന്‍ എന്‍ മനസ്സിന്‍ സ്നേഹം ഓരോ പൊന്‍ കണികകളിലും.......!!!

Wednesday, April 16, 2008

മനുഷ്യസ്നേഹം**

കോരി ചൊരിയുന്ന ഇടവമാസ മഴയില്‍
മുത്തുമഴ തന്‍ കൊന്‍ചല്‍ എന്‍ മനസ്സിനെ ഉണര്‍ത്തുന്നു....
മായയാം ഈ ലോകത്തില്‍ അലിഞ്ഞു പോകുമൊരു
മഞ്ഞുതുള്ളി ആകവേ ഇന്നു ഞാന്‍......
ഈ വലിയ ലോകത്തില്‍ പിച്ചവെക്കുമൊരു കൊച്ചു കുരുന്നു പോല്‍
എന്‍ ജീവിതംആരുടെയോ കൈയില്‍ കറങ്ങി തീരുമൊരു പമ്പരമായി മാറുന്നു....
ഭുമിയുടെ വലിപ്പം ആര്‍ക്കോ അറിയൂ,
പല ദേശങ്ങളില്‍ ജനിച്ച നമ്മള്‍ ഭുമി പോല്‍ അച്ചുതണ്ടില്‍ കറങ്ങവേ,....
ആ യാത്രയില്‍ കണ്ടുമുട്ടും പല മനുഷ്യര്‍,
സ്വര്‍ഗ്ഗ സുന്ദരിയാം ഈ ഭുമിയില്‍ ഒരു നോക്ക് മിണ്ടുവാന്‍,
വാചാലയാം എന്‍ മനം കേഴുന്നു..
വിവിധ മതസ്തരാം മനുഷ്യര്‍ ഒരു കുടക്കീഴില്‍ കഴിയുമ്പോള്‍
ഭുമിദേവിതന്‍ സ്നേഹം പങ്കു വെക്കുമ്പോള്‍ പ്രകൃതിതന്‍ സന്തോഷം
സ്നേഹത്തിന്‍ തുവലായി പോഴിഞ്ഞിടുന്നു എന്‍ മനസ്സില്‍.....
ജാതി ഏതെന്നാകിലും സ്നേഹത്തിനു മുല്യം കൊടുക്കും മനുഷ്യര്‍,
ഇന്നീ പ്രകൃതീദേവി തന്‍ കൈകളിലെ തിരിനാളമായി തെളിഞ്ഞിടട്ടെ...
ഭുമിയില്‍ വ്യാപിക്കട്ടെ ആ സ്നേഹം ഓരോ കണികകളിലും
ആ സ്നേഹത്തിന്‍ മുത്തായി മാറും ഇന്നെന്‍ മനം തിളങ്ങിടട്ടെ ലോകാവസാനത്തോളവും.........!!

Tuesday, April 15, 2008

വിഷുക്കണി**

മേടമാസ പുലരി തന്‍ നിറവില്‍,
കണിക്കൊന്നകളാം നിറയും സൌഭാഗ്യമേ....
പ്രഭാതതിന്‍ നിന്‍ മുഖം കണി കാണും നേരം
സകല ദുഖങ്ങളും മാഞ്ഞു പോയിടും....
നിന്‍ ലീലാവിലാസങ്ങള്‍ എന്‍ മനസ്സിനെ ഉണര്‍ത്തുന്നു,
ഒരു കൊച്ചു കുട്ടി തന്‍ ഭാവം നിന്നില്‍ ഇരിപ്പു.....
പ്രഭാതത്തില്‍ ഞാന്‍ കാണും നിന്‍ മുഖം,
ബലമില്ല മനസ്സിനെ തങ്ങി പിടിക്കുമൊരു നെയ് വിളക്ക് പോല്‍....
ഈ വിഷുക്കണി തന്‍ നിറവില്‍ നിറയട്ടെ നല്‍ സൗഭാഗ്യങ്ങള്‍
ആ സൌഭാഗ്യങ്ങലാല്‍ നിന്‍ മുന്‍പില്‍ നല്കുമെന്‍ ജീവിതം
ഇന്നൊരു നേര്‍ച്ചപ്പുവായി മാറ്റിടും ഞാന്‍......
വിഷുക്കണി കാണും നേരം എന്‍ മനസ്സിന്‍സന്താപങ്ങള്‍ എല്ലാം അകന്നിടും.....
വിഷുക്കണിയില്‍ നിറയും കണിക്കൊന്നപ്പുവ് പോല്‍
തെളിഞ്ഞിടട്ടെ എന്‍ ജീവിതം ഒരു നെയ് വിളക്ക് പോല്‍.......!!!!

Tuesday, April 8, 2008

നഷ്ടസ്വപ്നങ്ങള്‍**

മനസ്സിന്‍റെ ചെപ്പില്‍ വിരലോന്നു തഴുകുമ്പോള്‍
ഇട നെഞ്ജിലെതോ സ്പര്‍ശം, പൂവേ,
നിഴലിക്കും എതോ മുഖം...
പ്രണയത്തിന്‍ പൂവില്‍ തഴുകും കാറ്റായി
അറിയാതെ പൊയ് ഞാന്‍ കിളിയെ,
പുലരിതന്‍ പൂവിന്റെ പോന്നഴകെ
അറിയാതെ പാടി ഞാന്‍
ഒരു കൊച്ചു കുഞ്ഞിന്‍ സ്വരത്തില്‍ വിരഹത്തിന്‍ ഗാനം....
എതോ പുലരിതന്‍ മൃദുസ്പന്ദനം,
എന്‍ മനസ്സിനെ തഴുകവേ...
വീണുടയും ചില്ല് കഷണങള്‍ തന്‍
ചെറു ചെപ്പില്‍ ചാലിക്കും എന്‍ നഷ്ട സ്വപ്നങളെ...
നീല വാനിലെ തോപ്പില്‍,
മലരുകളാം നക്ഷത്രങള്‍ മിന്നി നില്‍ക്കവേ ,
അറിയാതെ പാടുന്നു എന്‍ മനോവീജിയില്‍ നഷ്ട സ്വപ്നങളെ തിരികെ വരൂ.......
താനെ പാടുമൊരു വീണ തന്‍ നാദത്തില്‍,
നിഴലിക്കും എന്‍ മനസ്സിന്‍ സ്വരം,
അറിയുന്നുവോ എന്‍ സഖി....
നീയൊന്നു തഴുകുമ്പോള്‍,
നിന്‍ നിഴലെന്നില്‍ അലിയും പോള്‍,
ഓര്‍ത്തു പോകുന്നു ഞാന്‍ ആ ദിനങ്ങള്‍ എന്‍ മനസ്സിലെ സുവര്‍ണ്ണകാലം.........!!

Sunday, April 6, 2008

മിന്നാമിനുങ്ങ്‌**

രാവിന്‍റെ ശോഭയില്‍ ഒരു നുറുങ്ങു വെട്ടമായി
മന്ദമാരുതനില്‍ അല തല്ലിടുമാ ലയ താളമേ.....
താലോലം ആലോലം പാടി രസിപ്പിക്കും...
ആ കൊച്ചു സുന്ദരി നിനക്ക് സ്വാഗതം...
നീ വരൂ,എന്‍റെ കൊച്ചു കുടിലില്‍,
എന്‍ ഹൃദയകവാടത്തില്‍ നിനക്ക് സ്വാഗതം...
ഇരുട്ടിന്‍റെ ച്ചായയില്‍ എന്‍ മനസ്സിനെ കുളിരണിയിപ്പിക്കും,
കൊച്ചു നുറുങ്ങു വെട്ടമേ നിനക്ക് സ്വാഗതം....
ആത്മാവിന്‍ അന്ധതയില്‍ ആത്മപ്രകാശമെകുന്ന
കൊച്ചു മിന്നാമിനുങ്ങെ നിനക്ക് സ്വാഗതം.....
ഒരു കൊച്ചു നുറുങ്ങു വെട്ടവുമായി നീ പോകുമാ വഴിയില്‍
ക്ഷണം നേരം നല്കുമാ ആ ദിവ്യപ്രകാശം,
ഈ പ്രകൃതിക്ക്‌ ഒരു മാന്ത്രികതിരിനാളമായി മാറട്ടെ.....
പ്രകൃതിദേവി തന്‍ കയ്യില്‍ ഒരു മാന്ത്രികവിളക്ക് പോല്‍
തെളിയട്ടെ ഈ ലോകാവസാനതോളവും.......!!

പ്രകൃതി തന്‍ ക്ഷോഭം**

പ്രകൃതി തന്‍ ഇരംബലിനു ബലിയടാകുമാ മനുഷ്യന്‍
പ്രകൃതി തന്‍ കൈകളില്‍ ചെറുമണല്‍തരി മാത്രം....
പല ദിനം പ്രകൃതിക്ക്‌ കളിതോഴനായി...
പ്രകൃതി തന്‍ സന്തുലനം കാത്തു സൂക്ഷിക്കുമാ നിമിഷത്തില്‍
പിന്നെയും പ്രകൃതിക്ക്‌ കൈതോഴിയായി...
ആദിത്യന്റെ വര്‍ണ്ണകണികകളാം രശ്മിക്ക്

എവിടെയോ ജീവന്‍ വച്ചിടുമ നിമിഷത്തില്‍,
പ്രകൃതി തന്‍ ക്ഷോഭം പല രൂപത്തില്‍ രീതിയില്‍,
ഒരു മരത്തിന്‍ ചാഞ്ഞ ചില്ലയില്‍ ഒരു ചെറു കുരുവിയെന്ന പോല്‍
കാറ്റിന്‍ നിമിഷത്തില്‍ ഉലഞ്ഞിടുമ ദിശയില്‍
പ്രഭാതത്തില്‍ ഒരു ആഴി തന്‍ തിര,
പ്രകൃതിദേവി തന്‍ ഉഗ്രകോപവും പൂണ്ടു
ജ്യലിച്ചിടുമ തിരി വെട്ടത്തെ പെട്ടെന്നെങ്ങോ കേട്ട് പോയ നിമിഷത്തില്‍
എന്നുടെ മനസ്സില്‍ ഉള്‍തിരിയുമ വചനം,
"പ്രകൃതിയെ മനുഷ്യരെ ബലിമൃഗങ്ങള്‍ ആക്കീടരുതെ നീ ഒരിക്കലും.....!!""

അനുരാഗിണി**

താനെ കൊഴിയുന്ന പൂവ് പോല്‍
എന്‍ മനസ്സില്‍ വിരിയുന്ന ഗാനമേ,
മുകമെന്‍ ആത്മാവില്‍ ഒരു തിരിനാളമായി

നീ പാടുന്ന പാട്ടുകള്‍...
അറിയാതെ എന്‍ മനം കേഴുന്നു

ഇന്നു നീ എനിക്കൊരു ഓര്‍മ്മയില്‍ വിരിയുന്ന പൂവ് പോല്‍...
രാത്രി തന്‍ യാത്രയില്‍ രാക്കിളികള്‍ കേഴുമ്പോള്‍
വാചാലയാം എന്‍ മനസ്സില്‍ ഒരു മോഹം പൂവണിയുന്നു..
തേടി നടന്നു ഞാന്‍ ഈ ലോക വീചിയില്‍
നിയെന്‍ അരികില്‍ വരു‌,

താരാട്ട് പടി ഉറക്കു എന്‍ മനസ്സിനെ..
രാത്രി തന്‍ ശോഭയില്‍ രാമഴയായി നീ പെയ്യവെ,
താരകങ്ങള്‍ മിന്നി തെളിയും ഈ വാചാലയാം രാത്രിയില്‍
നല്‍കു നിന്‍ സൌന്ദര്യം ഒരു തിരി നാളമായി...
ഇരുട്ടില്‍ അലയുമെന്‍ ആത്മാവിനെ വെളിച്ചത്തില്‍ നയിക്ക നീ..
രാപ്പാടികള്‍ കേഴുമ്പോള്‍ രാക്കുയിലുകള്‍ പാടുമ്പോള്‍
ഒരു പൂവിന്‍ ചിരിയില്‍ വിരിയും ഇന്നു നീ

എന്‍ മനസ്സിനെ കുളിരനിയിപ്പിക്കു‌ എന്‍ അനുരാഗിണി..
ഇന്നീരാവില്‍ നിനക്കായി തീര്‍ത്തിടാം ഒരു താര പ്രപഞ്ചം..
തൂമഞ്ഞുകളാല്‍ ഒരു മായകോട്ട തീര്‍ത്തിടാം..
അനുരാഗത്തിന്‍ പാട്ടുകള്‍ പാടും കുയിലെ

പാടു എനിക്കായി ഒരു പ്രേമഗാനം..
അതിലലിയുന്നൊരു പൂവായി മാറിടും ഞാന്‍
ഈ രാവിലെന്‍ ഹൃദയം നിനക്കായി നല്കിടും ഞാന്‍..............!!!!!

സ്വപ്നം**

മാഞ്ഞു തുടങ്ങുന്ന മഴവില്ലിന്‍ നീലിമയില്‍
നിലാവിന്‍ ശോഭയുള്ള എന്‍ പ്രണയിനിയെ കണ്ടു ഞാന്‍.....
തമാരപുവിന്‍ ചേലൊത്ത എന്‍ പെണ്‍മണി

തേന്‍ ഇശലായി എന്‍ മുന്നില്‍ നില്‍ക്കവേ,
അവളുടെ കാലൊച്ചകള്‍ തന്‍ നടുവില്‍ എന്‍ ഹൃദയമിടുപ്പ് കേള്‍പ്പു‌,
പ്രണയിനി ഇന്നു നീയെന്‍ നെഞ്ചില്‍ ചാഞുറങ്ങുന്ന പനിനീര്‍ പൂവുപോല്‍....
ഒരു ചാഞ്ഞ ചില്ലയില്‍ ഇണകുരുവികള്‍ കുശലം പറയവേ
എന്‍ ആത്മാവ് കേഴുന്നു ഒരു പുലരി തന്‍ പൂവിന്‍ മധു നുകരുവാന്‍...
നേര്‍ത്ത ശബ്ദമെന്‍ കാതില്‍ പതിക്കവേ

അറിഞ്ഞു ഞാന്‍ എല്ലാം ഒരു സ്വപ്നം മാത്രമായി.....
തേനിന്‍ രസം നുകരും ചെറു വണ്ടുകള്‍ പൂക്കളെ താലോലിക്കവേ,
അതിലൊരു പൂവായി മാറുവാന്‍ ഇന്നെന്‍ മനം തുടിക്കുന്നു...
മധുരമാം സ്വപ്നങ്ങള്‍ എന്‍ മിഴിയില്‍ ചലിക്കവേ..
ആ ചലനം ഇന്നെന്‍ മനസ്സില്‍ ചെറു തലോടല്‍ മാത്രമാം..
അതറിയുന്നു എന്‍ കുഞ്ഞുഹൃദയം കേഴുന്നു ഒരു കുഞ്ഞിന്‍ നോവ്‌ പട്ടുമായി.........!!

പ്രണയം**

ഇടറി വീഴുന്ന കാലൊച്ചകള്‍ തന്‍ നടുവില്‍
വിരഹിണിയാം സന്ധ്യ കാതോര്‍ക്കവേ ,
നിഴലകുമെന്‍ നിലാ സ്വപ്നത്തില്‍
ഒരു പ്രണയത്തിന്‍ പൂത്തിരി ഞാന്‍ തീര്‍ത്തു...
മൌനത്തിന്‍ ഇടനാഴിയില്‍ നീ മഴയായി വരുമ്പോള്‍
ഒരു വെഴാംപലിന്‍ നേര്‍ത്ത നോവ്‌ പോല്‍
തഴുകു എന്‍ മനസ്സിനെ കുളിരണിയിക്കു‌ ...
ഒരു നേര്‍ത്ത മഞ്ഞുതുള്ളി പോല്‍ അലിയുമെന്‍ മനസ്സില്‍

നിനക്കായ് ഒരു ജാലകം തുറന്നിടാം...
വിലോലമായി പാടുമെന്‍ ആത്മാവില്‍

താനേ കോഴിയും ഒരു ചെറു പൂവ് പോല്‍ മായുമോ നീ,
ഇന്നു നിനക്കായ് രാവുകള്‍ നെയ്തെടുക്കാം....
രാക്കിളി തന്‍ നെടുവീര്‍പ്പില്‍ രാമഴയായി നീ പെയ്യവെ വിലോലമായി പാടുന്നു ഞാന്‍ ,
സഖി നാളത്തെ പുക്കാലം നിനക്കായ് തിര്‍ത്തിടാം
മധു നുകരും ചെറു വണ്ടുകള്‍ പൂവിനോട് പ്രണയം കൈ മാറുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് നിന്നെ തഴുകുവാന്‍ ഈന്നേന്‍ മനം തുടിക്കുന്നു....
എന്‍ മനസ്സിന്‍ ചെറു വീചിയില്‍ നീ തഴുകി കളിക്കവേ,
സഖി നിനക്കായ് ഇന്ന് ഞാനൊരു പൂന്ചോല തീര്‍ത്തിടാം......
ഓര്‍മ്മകള്‍ ആല്‍ ഒരു പാല്‍ക്കടല്‍ തീര്‍ത്തിടാം.....
ഒരു അമ്മ തന്‍ കയില്‍ ഒരു കുഞ്ഞെന്ന പോല്‍ അറി‌‌യു എന്‍ പ്രണയം
ഇന്ന് നിനക്കൊരു തീരാ തലോടല്‍ പോല്‍....!!

മോഹം**

നീലക്കുറിഞ്ഞി പൂവായി വിരിയുമൊരു പാട്ടുകാരന്റെ ഹൃദയം..
നീലിമ ശോഭയില്‍ വിളങ്ങിടും ചെറു രാക്കിളി പാട്ടില്‍ തുടര്‍ന്നു...
അടര്‍ന്നു വീഴുന്ന ചെറു പൊന്‍കണങ്ങള്‍ തന്‍

ചെറു പഞ്ചമിരാവിലൊരു ശോകം...
മൂകമാം ആത്മാവിന്‍ കരച്ചില്‍ ഞാന്‍ കേട്ടു
ഏതോ ഒരു ദിക്കിലൊരു നോവ്‌ പാട്ടായി....
രാക്കിളി തന്‍ കേഴലുകള്‍ ഇന്നു തന്‍ ചെവിയിലൊരു ശോകഗാനമായി മാറവേ..
മൂകമാം എന്‍ ആത്മാവില്‍ ആ കേഴലുകള്‍ ഒരു കിളി കൊഞ്ചല്‍ പോല്‍ കേള്‍ക്കവേ..
കാത്തിരുന്നു ഞാനെന്‍ സഖിക്കായി..
നിന്‍ വിളിക്കായി കാതോര്‍പ്പു‌..
മഴവില്ലിന്‍ നിറങ്ങള്‍ മഴയില്‍ ചാലിക്കും..
മലയാളി പെണ്‍കൊടി തന്‍ ഭാവം..

അറിയാതെ അതിലലിയുമെന്‍ മനം
ഇന്നൊരു കാട്ടുപൂവായി മാറവേ..
മാനത്തെ അമ്പിളി മിന്നി നില്‍ക്കവേ എന്‍ മനം തുടിക്കുന്നു..
രാവിന്റെ കൂട്ടുകാരനായി മാറുവാന്‍..
മിന്നലിന്‍ ദീപ്തിയില്‍ നറു ചന്ദനം മണക്കും..
പ്രകൃതി തന്‍ ഗന്ധം കാറ്റില്‍ അലിയവേ...
എന്‍ മനസ്സിലൊരു മോഹം പൂവണിയും,

അതിലലിയുന്നൊരു പാട്ടുകാരനായി മാറുവാന്‍..
ഒരു മെഴുകുതിരി പോല്‍ എരിഞ്ഞു തീരുവാന്‍ എന്‍ മനം തുടിക്കുന്നു .......
ആ എരിച്ചിലില്‍ ലഭിക്കുമാ ആനന്ദം..
പുതു ദീപ്തിയായി വിളങ്ങിടട്ടെ ഈ പ്രകൃതിദേവി തന്‍ മണ്ണില്‍........!!