Friday, November 7, 2008

കാത്തിരിപ്പ്**

നിശബ്ദത ആയിരുന്നു അവിടെ.
മോടി പിടിപ്പിച്ച ശവക്കല്ലറകള്‍ക്കുള്ളില്‍
ആത്മാക്കള്‍ മൌനം പൂണ്ടിരുന്നു.
മനസ്സിലെ നൊമ്പരങ്ങളും കരയിക്കും കാഴ്ച്ചകളും
വേദനകള്‍ ഒന്നുമറിയാത്ത കല്ലറ തന്‍ കെട്ടുകള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടലിന്‍ ഭാവവും ആത്മാക്കളില്‍ പ്രതിഫലിച്ചിരുന്നു...

രാത്രിയുടെ നിശ്ശബ്ദത നിറയുന്ന നേരത്ത്
ശവംനാറി പൂക്കളുടെ സുഗന്ദം കാറ്റില്‍ അലിയുന്ന നേരത്ത്
ഓരിയിടുന്ന നായിക്കളുടെ ഒച്ചയില്‍
ആ കോട്ടയുടെ മുഖം ആരിലും ഒരു ഭീതി ജനിപ്പിച്ചിരുന്നു...

രാത്രിയുടെ യാമങ്ങളില്‍
ആ കോട്ടമതില്‍ കെട്ടിനുള്ളിലും സഞ്ചാരം ഉണ്ടായിരുന്നു,
ആത്മാക്കളുടെ...
പക നിറഞ്ഞ അവരുടെ ഉള്ളം
രക്തത്തിനായി ദാഹിക്കുന്നതു
പ്രകൃതി പോലും മനസ്സിലാക്കിയിരുന്നു...

മനസ്സിലെ സ്വപ്നങ്ങള്‍ ഒന്നും സഫലമാകാതെ
ശാന്തി കിട്ടാത്ത ആത്മാക്കളായി
അവര്‍ ഇന്നും നമ്മുടെ ഇടയില്‍ അലഞ്ഞു തിരിയുന്നു.
സ്പര്‍ശന സുഖമില്ലാത്ത, ഒന്നിനോടും
പ്രതികരിക്കാന്‍ പറ്റാത്ത ആ അവസ്ഥയിലും
അവരുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു..
മനസ്സിനെ കരയിക്കുന്ന ഹീന കാഴ്ചകള്‍
കണ്ണിനു മുന്‍പില്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ,
തല ചായ്ച്ചു നടക്കുന്ന മനുഷ്യജന്മങ്ങളേക്കാളും
തങ്ങള്‍ ഭേദമാണെന്നുള്ള ഒരു ഭാവവും
അവരില്‍ നിഴലിച്ചു കാണാമായിരുന്നു...

രാവിനു കൂട്ടായി മാറിയ
ആ ആത്മാക്കളുടെ ഇടയില്‍ പെട്ട് പോയ
ഈ മനുഷ്യ ജന്മവും ഇന്നു കാത്തിരിക്കുന്നു..
ഏകനായി...
വികാര വിചാരങ്ങളുടെ തീ നാളങ്ങളാല്‍
എരിയുന്ന മനസ്സുമായി, രക്തം രുചിക്കുന്ന
ആത്മാക്കളുടെ വരവും കാത്തു കല്ലറകള്‍ക്കരികില്‍
ചിരിക്കുന്ന മുഖത്തോടെ....!!

18 comments:

  1. ശരിയായിരിക്കാം. സാധിക്കുമായിരുന്നിട്ടും പ്രതികരിക്കാതിരിക്കുന്ന മനുഷ്യരേക്കാള്‍, പ്രതികരിക്കാന്‍ പറ്റാത്ത ആത്മാക്കള്‍ ആയിരിക്കാം ഭേദം.

    ReplyDelete
  2. വാവ്.. നല്ല കാത്തിരിപ്പ്. മുല്ലപ്പൂവിന്റെ പുതിയതായി വരുന്ന കവിതകൾ വളരെ ശക്തമാണ്. പറയാതെ വയ്യ.

    ‘ശവംനാറി പൂക്കളുടെ സുഗന്ദം കാറ്റില്‍ അലിയുന്ന നേരത്ത് ‘ ഇവിടെ ശവംനാറിപ്പൂക്കൾക്ക് സുഗന്ധമായിരിക്കില്ലല്ലോ..
    ദുർഗ്ഗന്ധമല്ലേ..

    ReplyDelete
  3. എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
    രസമുള്ള വായന

    ReplyDelete
  4. മുല്ലപ്പൂവേ,

    നന്നായിട്ടുണ്ട്..
    ആശംസകള്‍..

    സസ്നേഹം,
    ചേച്ചി..

    ReplyDelete
  5. നല്ല ശക്തിയുള്ള കവിത
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. രാവിനു കൂട്ടായി മാറിയ
    ആ ആത്മാക്കളുടെ ഇടയില്‍ പെട്ട് പോയ
    ഈ മനുഷ്യ ജന്മവും , മുല്ലപ്പൂവേ,
    നന്നായിട്ടുണ്ട്.

    ReplyDelete
  7. വരികള്‍ നന്നായിരിക്കുന്നു

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete
  9. ശവംനാറി പൂക്കളുടെ സുഗന്ദം അല്ല ഗന്ദം എന്ന് മാറ്റി എഴുതു , കൊള്ളാം ........

    ReplyDelete
  10. തല ചായ്ച്ചു നടക്കുന്ന മനുഷ്യജന്മങ്ങളേക്കാളും
    തങ്ങള്‍ ഭേദമാണെന്നുള്ള ഒരു ഭാവവും
    അവരില്‍ നിഴലിച്ചു കാണാമായിരുന്നു...

    വളരെ നന്നായിരിക്കുന്നു ..ആശംസകള്‍

    ReplyDelete
  11. ആത്മാക്കളുടെ രോഷങ്ങളിലേക്കിറങ്ങി ചെന്ന്
    അവയെ നന്നയി പ്രതിഫലിപ്പിച്ചിരിക്കുന്നു...
    ഭാവുകങ്ങള്‍

    ReplyDelete
  12. "വികാര വിചാരങ്ങളുടെ തീ നാളങ്ങളാല്‍
    എരിയുന്ന മനസ്സുമായി, രക്തം രുചിക്കുന്ന
    ആത്മാക്കളുടെ വരവും കാത്തു കല്ലറകള്‍ക്കരികില്‍
    ചിരിക്കുന്ന മുഖത്തോടെ..."
    നന്നായിട്ടുണ്ട്....

    ReplyDelete
  13. കൊള്ളാം joice ഇനിയും എഴുതൂ .....

    ReplyDelete
  14. it was good... Felt wonderful reading it. Amazing use of words... keep more of it ccoming....

    ReplyDelete