Wednesday, December 3, 2008

യാത്ര**


ഹൃദയം പിടയുകയായിരുന്നു.
എരിയുന്ന കനലിന്റെ ചൂടായിരുന്നു
മനസ്സിലെ ചിന്തകള്‍ക്ക്.
വികാര വിചാരങ്ങള്‍ മനസ്സിലെ കനലുകള്‍ക്കിടയില്‍
കിടന്നു നീറുംമ്പോഴും അസ്വസ്ഥതകള്‍ തന്ന
മനസ്സിന്‍റെ യാത്രകള്‍ക്ക് ഒന്നുറക്കെ
കേഴുവാന്‍ പോലും കഴിവില്ലായിരുന്നു..


ആരോടും പറയാതെ മനസ്സിലെ
സ്വപ്നങ്ങള്‍ എല്ലാം തന്നെ എരിയുന്ന തീയില്‍
ദഹിപ്പിച്ചു കളഞ്ഞപ്പോഴും മു‌കമായ
മനസ്സിന്‍റെ വേദനയില്‍ കണ്ണുനീര്‍തുള്ളികള്‍ക്ക് പോലും
ജീവന്‍ വെച്ചിരുന്നു..


മൌനമായ വീക്ഷണങ്ങളും, സ്ത്രീ സുഖത്തിനായുള്ള
ശരീരത്തിന്റെ പരക്കം പാച്ചിലുകള്‍ എല്ലാം തന്നെ
അവസാനിച്ചിരുന്നത് നൊമ്പരങ്ങളുടെയും
കണ്ണുനീരിന്റെയും വീഥികളിലായിരുന്നു...


രാത്രിയുടെ യാമങ്ങള്‍ക്ക് പോലും
മനസ്സിനെ കരയിപ്പിക്കുന്ന കാഴ്ചകളുടെ
കഥകള്‍ പറയാനുണ്ടായിരുന്നു.
അന്ധകാരത്തിന്റെ വീഥികളെ തഴുകി ഉണര്‍ത്തുന്ന
കാറ്റിനു‌ പോലും ഒരു കണ്ണുനീരിന്റെ നനവുണ്ടായിരുന്നു..


നിഗൂഡതകള്‍ തേടിയുള്ള
മനസ്സിന്‍റെ യാത്രകള്‍ക്കെല്ലാം
ഒടുവില്‍ തെളിഞ്ഞിരുന്നത്
ഒരു അജ്ഞാതന്റെ മുഖമായിരുന്നു..
മുന്നോട്ടുള്ള യാത്രകളില്‍
ഭയം ഉണര്‍ത്തുന്ന കാഴ്ചകള്‍
കണ്ണുകളില്‍ നിറയുമ്പോഴും,
മനസ്സിലെ ആശകളും പ്രതീക്ഷകളും
എല്ലാം അവസാനിക്കുമ്പോഴും
ഏകാന്തമായ ജീവിതത്തിന്റെ
താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!

13 comments:

  1. യാത്ര നന്നായിട്ടുണ്ട്. റിനുമോന് ഇഷ്ടായി

    ReplyDelete
  2. ഏകാന്തമായ ജീവിതത്തിന്റെ
    താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
    എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!

    നല്ല യാത്ര

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  4. മുല്ലപ്പൂവേ ,

    ഇത്ര ചെറുപ്രായത്തിലേ കഠിനമായ ജീവിത യാഥാര്‍ത്യങ്ങള്‍ ആണല്ലോ നേരിടേണ്ടത് ? എന്നാലും തടസം കൂടാതെ യാത്ര തുടരുക .അജ്ഞാതനെ കണ്ടെത്തും വരെ .

    ഓടോ -ആരാണീ അനോണി :)

    ReplyDelete
  5. hai friend
    i like ur blog & ur feelings
    go with ur feelings am also with u

    ReplyDelete
  6. ജോയ്‌സ്‌
    യാത്ര വളരെ നന്നായി ഗാനങ്ങളേക്കാള്‍
    ഒരു പാടു മുകളിലാണ്‌
    ഈ കവിതയുടെ സ്ഥാനം.
    ഇനിയും എഴുതുക.
    ആശംസകള്‍

    ReplyDelete
  7. ഇത്രക്കു എകാന്തമ്മാക്കണോ യാത്ര..ഒന്ന് ബഹളമയമാകട്ടെ..

    ReplyDelete
  8. Kittiyode lavane .. Ninne thappi nadanna Ajnadhane....Kittiyal enne onnu vilicheere ketto.. avante kaaryam njan eaattu.. Allel nee avide poyi kavitha parayum.. :)
    Nice word man.. Kepp it Up...

    ReplyDelete
  9. ee yathra enikkum ishtaayi maashe .....
    joicinte chintha gathikal enne valare athikam swaadeenikkunnu.........veendum veendum ezhuthuuu njangal aaswathakar kaathirikkunnu.

    ReplyDelete