കുളിരുണര്‍ത്തുന്ന ഒരു മഞ്ഞുതുള്ളിയുടെ
തഴുകലായിരുന്നു ആ പുലരി എനിക്ക് സമ്മാനിച്ചത്.
കിളി കൊഞ്ചലിന്റെ നാദത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍
എന്നിലെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു.
പഴയ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ പുതിയ
സ്വപ്നങ്ങള്‍ നെയ്തു തീര്‍ക്കുമ്പോള്‍
എന്‍റെ മനസ്സും ആനന്ദം കൊണ്ടിരുന്നു.
ഉദയ സൂര്യന്റെ പൊന്‍കിരണങ്ങള്‍
എന്നെ പുണരുവാന്‍ അടുത്ത് വന്നപ്പോള്‍ പ്രകൃതിയിലെ
മായകാഴച്ചകളും ചിരി തൂകിയിരുന്നു.
നിലാവിന്റെ മാറില്‍ ചാഞ്ഞുറങ്ങിയപ്പോഴും
കിനാവിന്റെ കൂട്ടില്‍ നിന്നും മനസ്സില്‍
പുതിയ സ്വപ്നങ്ങള്‍ നെയ്തെടുത്തപ്പോഴും
മനസിലെ പ്രതീക്ഷകള്‍ക്ക് ചിറകു വിടര്‍ന്നപ്പോഴും
ഒരു പുഞ്ചിരിയുടെ ഭാവം എന്‍റെ മുഖത്ത് വിരിഞ്ഞിരുന്നു.
പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ഞാനും ഈ യാത്ര തുടരുന്നു.
മണ്ണിനെയും വിണ്ണിനെയും കൈലൊതുക്കാനുള്ള
ഒരു മനുഷ്യന്റെ യാത്ര..!!
“പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ReplyDeleteഞാനും ഈ യാത്ര തുടരുന്നു.”
ആശംസകള്‍.
യാത്ര തുടരട്ടേ
ReplyDeleteജീവിതത്തിലേക്ക് തിരിച്ച് വരാത്ത യാത്രയെ പറ്റിയുളള കവിത എഴുതാന്‍ പറ്റുമോ
ReplyDeleteഞാനും ഈ യാത്ര തുടരുന്നു.
ReplyDeleteIniyum ezhuthu......
ReplyDeleteEzhuthu nannayi thudaru......
എല്ലാവിധ ഭാവുകങ്ങളും നേരുന്നു!!!
ReplyDeleteഈ യാത്ര തുടരട്ടേ!!!!
yatra theeratha yatra athu thannalla jeevitham,podunnana clock la oru pointil full stop edunna yatra....pinnayum thudarunnundo ee yatra nishabdamayi....arropiyayi?
ReplyDelete