Tuesday, June 3, 2008

പ്രണയിനി**


തളിരിടും പൂക്കള്‍ എന്‍ മനസ്സിനെ തഴുകി തലോടുമ്പോള്‍
മധുമാസരാവില്‍ മഴവില്ല് വിരിഞ്ഞു!!
പുലരി തന്‍ കയ്യിലെ മുത്താണ് നീ
ഇന്നു ഞാനെന്‍ മനസ്സില്‍ പ്രതിഷ്ടിക്കും ഒരു ദേവിയോ???
പുലരിയില്‍ തെളിയുന്ന വസന്തമോ നിന്‍ മുഖം?
അതോ,മധുകണങള്‍ പൊഴിയും പൂവോ??
സ്വര്‍ഗ്ഗദേവത തന്‍ കയ്യിലെ മാന്‍ പേടയായി വന്നു
ഇന്നെന്‍ ജീവിതം സ്വപ്ന സാഭല്യം ആക്കുമോ???
നിന്‍ മിഴി അഴകില്‍ കാണുന്നു ഞാനൊരു സ്നേഹത്തിന്‍ പാലരുവി,
നിന്‍ സ്നേഹത്തിന്‍ പാലരുവിയില്‍ ലയിക്കുവാന്‍ ഇന്നെന്‍ മനം തുടിക്കുന്നു!!
മാഞ്ഞു തുടങ്ങുമെന്‍ മനസ്സിന്‍ സ്വപ്നങളില്‍
ഒരു മൃദു പല്ലവിയായി നിന്‍ സ്നേഹത്തിന്‍ സ്വരം,
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍,
ഒരു സ്വര്‍ഗ്ഗിയ അനുഭുതിയില്‍ ഇന്നെന്‍ മനം യാത്ര ചെയുന്നു.....
എന്‍ മനസ്സിലെ പ്രണയത്തിന്‍ സുഗന്ധം ഈ കാറ്റില്‍ അലിയുമ്പോള്‍,
എന്‍ പ്രിയ സഖി അറിയൂ, നിന്‍ ചോടിയില്‍ വിരിയും നറു പുഞ്ചിരി,
ഇന്നെന്‍ മനസ്സിന്‍ ചെപ്പില്‍ വിരിയുന്നൊരു ചെമ്പക മലരോ???
ഈ നിലവില്‍ നീയെന്‍ ചാരെ അണയു......
നിന്‍ സ്നേഹത്തിന്‍ മെത്തയില്‍ തല ചായിക്കുവാന്‍ ഇന്നെന്‍ മനസ്സിനെ അനുവദിക്കു‌......
ഈ മായയാം സന്ധ്യ തന്‍ നിറവില്‍ എന്‍ സ്നേഹത്തിന്‍ സ്പര്‍ശം,
ഒരു കുഞ്ഞിന്‍ കരം പോല്‍ നിന്‍ മനസ്സിനെ തലോടട്ടെ....
ഇന്നി രാവില്‍ നിന്‍ സ്നേഹത്തിന്‍ സുഗന്ദം
ഒരു ചുംബനം പോല്‍ എന്‍ മനസ്സിനെ പുണരുമ്പോള്‍
അറിയുന്നു ഞാനേതോ മായയാം ലോകത്തെ ഗന്ധര്‍വാനായി മാറിടുന്നു....!!!!

3 comments:

  1. its beautiful da.......
    i like it very much

    ReplyDelete
  2. "ഇന്നി രാവില്‍ നിന്‍ സ്നേഹത്തിന്‍ സുഗന്ദം
    ഒരു ചുംബനം പോല്‍ എന്‍ മനസ്സിനെ പുണരുമ്പോള്‍
    അറിയുന്നു ഞാനേതോ മായയാം ലോകത്തെ ഗന്ധര്‍വാനായി മാറിടുന്നു....!!!! "

    കാവ്യഭാവന നന്നായിയുണരാന്‍ കവിയൊരു കാമുകനായേ പറ്റൂ..പക്ഷേ വരികളിലെ ഗദ്യത്തോടുള്ള അടുപ്പം മാറ്റി ചൊല്ലുവാനീണത്തിന്റെ സഹായം തേടൂ..അപ്പോള്‍ ഇതിനിരട്ടി മധുരമാകും

    ReplyDelete