Sunday, May 25, 2008

ജീവിതവിജയം**

രാത്രി തന്‍ യാത്രയില്‍ കളിക്കൂട്ടുകരനാം അമ്പിളി
നറു പുന്ജിരിയായി നല്കിടും തന്‍ തുവെളിച്ചം,
ഇന്നു ഭുമി തന്‍ കയ്യിലൊരു ചെറു നുറുങ്ങു വെട്ടം പോല്‍..
മൂകമാം എന്‍ മനസ്സിന്‍ യാത്രയില്‍
ഇന്നി രാവിലൊരു സംഗീതം കേട്ട് ഞാന്‍...
അറിഞ്ഞു ഞാന്‍ എകാന്തമാം എന്‍ ജീവിതത്തില്‍
ആ സംഗീതം ലോലമാം എന്‍ മനസ്സിനു ശക്തി തരും ഒരു ദൈവീകശബ്ദമായി..
കണ്ടു ഞാന്‍ മാനത്ത്‌ മിന്നി നില്‍ക്കും ഒരു ചെറു നക്ഷത്രത്തെ,
ദൂരെ എവിടെയോ മിന്നി നില്‍ക്കും ആ നക്ഷത്രം
എന്‍ മനസ്സില്‍ വിജയമാകുന്ന പ്രകാശം വിതറിടുന്നു...
നിലാവിന്‍ കയ്യിലെ സ്നേഹത്തിന്‍ മുത്തം
ഒരു പനിനീര്‍ പൂവിന്‍ സുഗന്ദം പോല്‍ കാറ്റില്‍ ലയിക്കവേ,
സ്നേഹത്തിന്‍ നറു പുന്ഞിരിയായി വന്നു
പുണരുമോ ഈ രാവില്‍ എന്‍ മനസ്സിനെ.
രാത്രിയുടെ തോഴനാം ചന്ദ്രന്‍ നല്കിടും ആ തു വെളിച്ചത്തില്‍
ഇന്നെന്‍ മനസ്സില്‍ പ്രതീക്ഷയുടെ പൂവ് വിരിഞ്ഞ പോല്‍...
അറിയുന്നു ഞാനെന്‍റെ എകാന്തമാം മനസ്സിന്‍ യാത്രയില്‍
നാളെ ഒരു ദിനമെനിക്ക് വിജയം തന്നിടും.
പ്രതീക്ഷയുടെ പടവുകള്‍ എന്‍ മനസ്സില്‍ നിന്നുയരുമ്പോള്‍ ഈശ്യരാ,
തോല്‍വിയുടെ രസം അറിഞ്ഞ എന്‍ മനസ്സില്‍
ഒരു നല്ല ജീവിത വിജയം നാളെക്കു യാദാര്‍ത്യമാക്കി തന്നാലും.......!!!!!!!!!!

6 comments:

  1. അറിയുന്നു ഞാനെന്‍റെ എകാന്തമാം മനസ്സിന്‍ യാത്രയില്‍
    നാളെ ഒരു ദിനമെനിക്ക് വിജയം തന്നിടും.

    Good.:)

    ReplyDelete
  2. വരികള്‍ നന്നായി....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  3. നന്നായിട്ടുണ്ട്, വരികളുടെ ഘടനയിലും അക്ഷരത്തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കുക കൂടി ചെയ്താല്‍ കൂടുതല്‍ ആസ്വാദ്യമാകും

    ReplyDelete
  4. kolllaam nallathane...bt mistakes unde...mmmm....ninte nalla naaleyude jeevitha vijayathinayi aashamsakal.........

    ReplyDelete
  5. "രാത്രിയുടെ തോഴനാം ചന്ദ്രന്‍ നല്കിടും ആ തു വെളിച്ചത്തില്‍
    ഇന്നെന്‍ മനസ്സില്‍ പ്രതീക്ഷയുടെ പൂവ് വിരിഞ്ഞ പോല്‍"
    നല്ല വരികള്‍...

    ReplyDelete
  6. "തോല്‍വിയുടെ രസം അറിഞ്ഞ എന്‍ മനസ്സില്‍
    ഒരു നല്ല ജീവിത വിജയം നാളെക്കു യാദാര്‍ത്യമാക്കി തന്നാലും.......!!!!!!!!!! "

    പ്രതീക്ഷനല്ലതു തന്നേ..പക്ഷേ വരികളും ചിന്തകള്‍ പോലെ ശിഥിലമായി കിടക്കുന്നു..വരികളുടെ ഒഴുക്ക് ഒരെ താളത്തിലാവട്ടെ...ആ താളവും വരികളുമിഴപിരിഞ്ഞ് പുതിയൊരു ലോകം വിജയത്തിന്റെ സ്രഷ്ടിക്കട്ടേ

    ReplyDelete