Friday, May 9, 2008

മനുഷ്യര്‍**

മായയാം ഈ ലോകത്തില്‍ കാണുന്നു ഞാന്‍ ചില മരുപ്പച്ചകള്‍,
ദാഹത്തിന്‍ തെളിനീരുമായി യാത്ര ചെയ്യുന്നു ഈ മരുഭുമിയില്‍..
സൂര്യാതപത്തില്‍ ഉരുകും പനിനീര്‍ പൂവ് പോല്‍
മാനുഷ ജന്മങ്ങള്‍ തന്‍ മനസ്സില്‍ 'പക' തീക്കനലായി മാറിടുന്നു...
തന്നു‌ മനുഷ്യനു ഈശ്യരന്‍ ജീവിത സൌഭാഗ്യങ്ങള്‍ ,
മൂഡ മനുഷ്യന്‍ ഇന്നത്‌ ദുര്‍വിനയോഗം ചെയ്തിടുന്നു...
സ്വര്‍ഗമാം ഈ ഭുമിയില്‍ ഒരു ജന്മം തന്നു ഈശ്യരന്‍
അറിയുന്നുവോ മനുഷ്യര്‍ സൃഷ്ടി കര്‍ത്താവിന്‍ വില എത്രയോ വലുതെന്നു....
ഈശ്യരന്‍ നല്‍കിയ സുന്ദരമാം ഈ ഭുമിയില്‍
സൃഷ്ടിയില്‍ വലുതെന്നു അഹങ്കരിക്കും മനുഷ്യര്‍,
അറിയുന്നുവോ ഈ ഭുമിയില്‍ മനുഷ്യന്റെ ജീവിതം
സൃഷ്ടികര്‍ത്താവിന്‍ മനസ്സിലെ അലിവോന്നു മാത്രമാം......
മാനുഷ ജന്മങ്ങളില്‍ അലിയിച്ചു തന്നു ഈശ്യരന്‍
തന്‍ കയ്യിലെ സ്നേഹത്തിന്‍ മിശ്രിതം,
മൂഡ മനുഷ്യര്‍ ഇന്നി ലോകത്തിന്‍ തലങ്ങളില്‍
സ്നേഹത്തിന്‍ പരിശുദധി നഷ്ടപെടുത്തിടുന്നു .
ഈശ്യര സന്നിദിയില്‍ സൃഷ്ടികള്‍ ഒന്നിനൊന്ന് വലുതെന്നു അറിയുക നാം...
ഈശ്യര സൃഷ്ടിയില്‍ വലുതാകും മനുഷ്യര്‍ പകരു
ഈശ്യര സ്നേഹം ഈ സ്വര്‍ഗ്ഗ ഭുമിയില്‍....
ഒരു മനസ്സോടെ പല ജാതി മനുഷ്യര്‍ ഒന്നായി വസിച്ചിടുമ്പോള്‍
അറിയുന്നു ഞാന്‍ മനസ്സില്‍ അതിന്നൊരു സ്വര്‍ഗ്ഗിയ അനുഭുതിയായി..
മനുഷ്യ ജന്മം തീരുവോളം ആ സ്നേഹത്തിന്‍ പ്രഭ
എന്നെന്നും തെളിഞ്ഞിടട്ടെ ഒരു നെയ് വിളക്ക് പോല്‍.........!!

3 comments:

  1. കൊള്ളാം.. നല്ല ചിന്തകള്‍..

    ആശംസകള്‍...

    ReplyDelete
  2. "ഈശ്യരന്‍ നല്‍കിയ സുന്ദരമാം ഈ ഭുമിയില്‍
    സൃഷ്ടിയില്‍ വലുതെന്നു അഹങ്കരിക്കും മനുഷ്യര്‍,"

    ഈ അഹങ്കാരമാണു സ്നേഹിതാ നമ്മളീഭൂമിയില്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ക്ക് കാരണം...അതിനേക്കുറിച്ച് കൂടുതലായി ചിന്തിച്ചു നോക്കൂ...

    ReplyDelete
  3. Da...........
    Think only the best
    Expect only the best
    And celebrate only the best

    ReplyDelete