Monday, May 12, 2008

നിനക്കായി**


നിലാവിന്‍ പുമെത്തയില്‍
നിന്‍ മനസ്സിനെ താരാട്ട് പാടി ഉറക്കിയത്
തെന്നലോ അതോ എന്‍ മനസ്സിലെ സ്നേഹമോ..
ഒരു പൂവിതളായി നീയിന്നെന്‍ മനസ്സില്‍ വിരിയുമ്പോള്‍
നല്‍കാം ഇന്നീ രാവില്‍ ഒരു സ്നേഹത്തിന്‍ പൊന്‍ മുത്തം.........
സ്നേഹത്തിന്‍ തെന്നല്‍ ഇന്നെന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
അറിയുന്നുവോ സഖി എന്‍ മനസ്സിന്‍ വിതുമ്പല്‍..
മോഹങ്ങള്‍ മഴയായി ഇന്നീ രാവില്‍ പെയ്തിറങ്ങുമ്പോള്‍
നിന്‍ സ്നേഹത്തിന്‍ തലോടല്‍ എന്‍ മനസ്സിനെ സ്പര്‍ശിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ ഇന്നു നീയെന്‍ മനസ്സിന്‍ ചെപ്പില്‍ വിരിയുന്നൊരു കുഞ്ഞു പൂവ് പോല്‍..
സ്നേഹത്തിന്‍ സുഗന്ധം കാറ്റില്‍ അലിയവേ
വിജനമാം എന്‍ മനസ്സിന്‍ താഴ്വരയില്‍
പ്രണയത്തിന്‍ കിളികള്‍ സ്നേഹത്തിന്‍ പൊന്‍ തുവല്‍ പൊഴിക്കുമ്പോള്‍
വിരഹത്തിന്‍ ദുഃഖം ഒരു കേഴലായി
എന്‍ മനസ്സില്‍ നിന്നുയരുമ്പോള്‍,
രാമഴയായി വന്നു നിന്‍ മനസ്സിനെ കുളിരണിയിക്കുവാന്‍
ഇന്നെന്‍ മനം തുടിക്കുന്നു..
സ്നേഹത്തിന്‍ പു‌ക്കള്‍ എന്‍ മനസ്സിന്‍റെ ചെപ്പില്‍ വിരിയുമ്പോള്‍,
അതിലൊരു പു‌വായി നീയിന്നെന്‍ മനസ്സില്‍ എന്നും വിടര്‍ന്നു നില്‍ക്കട്ടെ..
നിന്‍ സ്നേഹത്തിന്‍ സുഗന്ധം എന്നുമെന്‍ മനസ്സിനെ തലോടട്ടെ എന്‍ ജീവിതാന്ത്യതോളവും....!!

8 comments:

  1. നല്ല വരികള്‍...
    തുടരുക.....

    ReplyDelete
  2. മനോഹരമായ കവിത

    ReplyDelete
  3. സ്നേഹത്തിന്റെ സുഗന്ധം തനിക്കൊപ്പമെന്നും വേണമെന്നു പ്രത്യാശിക്കുന്ന വരികള്‍...കൊള്ളാട്ടോ..തുടരുക...:)

    ReplyDelete
  4. സ്നേഹത്തിന്റെ സുഗന്ധം നല്ലതാവട്ടെ എന്നാശംസിക്കുന്നു..

    നന്നായിട്ടുണ്ട്‌..

    ആശംസകള്‍ :)

    ReplyDelete
  5. നല്ല വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

    ReplyDelete
  6. u r always very gud at composing poems..i know...u will achieve great heights.........nice....excellent..i liked.......

    ReplyDelete
  7. "നിന്‍ സ്നേഹത്തിന്‍ തലോടല്‍ എന്‍ മനസ്സിനെ സ്പര്‍ശിക്കുമ്പോള്‍,
    അറിയുന്നു ഞാന്‍ ഇന്നു നീയെന്‍ മനസ്സിന്‍ ചെപ്പില്‍ വിരിയുന്നൊരു കുഞ്ഞു പൂവ് പോല്‍.."


    വരികളിഷ്ടമായി...സ്നേഹം കൊതിക്കുന്ന മനസ്സും...
    ഇനിയുമേറെ എഴുതുവാനാകട്ടെ ...

    ReplyDelete
  8. പ്രിയമുള്ളവരേ,

    ഇവിടെ അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി.

    സസ്നേഹം ചെമ്പകം.....!!

    ReplyDelete