Sunday, June 22, 2008

ഹരിതഭുമി**


ഹരിത ഭുമിയുടെ കരസ്പര്‍ശത്തില്‍ തെളിഞ്ഞു നിന്നു ഈ നീലാകാശം..
സ്നേഹമല്ലിക പ്പുവ് കോര്‍ത്തിണക്കും ഈ മലയോര താഴ്‌വരയില്‍.
പാതി വിടര്‍ന്ന നീലമിഴികളുമായി ഗ്രാമീണ പെണ്‍കൊടി നിനക്ക് വന്ദനം..
നിറമേഴും സ്വപ്നങ്ങള്‍ നിന്‍ മിഴികളില്‍ ചാലിക്കുമ്പോള്‍
ഒരു ചെറു പുഞ്ചിരിയില്‍ ഈ കവി തന്‍ ഭാവന വാനോളം ഉയരുന്നു..
പച്ചപ്പ്‌ വിരിഞ്ഞ നെല്‍പ്പാടങ്ങള്‍ ഈ ഭുമിക്കു തിലകം ചാര്‍ത്തുമ്പോള്‍
ഹരിത ഭുമി നീ എത്ര സുന്ദരി...
പ്രണയമന്ദാരപ്പുവിന്‍ നൃത്തം ഈ വെണ്‍നിലാവിന്‍ ഭംഗി കുട്ടുമ്പോള്‍
തളിരിതമാം എന്‍ മനസ്സിന്നൊരു സ്വപ്നശയ്യയില്‍ തല ചായിക്കുന്നു...
കണെണത്താ ദുരത്തു നിറഞ്ഞു നില്‍ക്കും ഈ പ്രകൃതിയുടെ സൌന്ദര്യം
ഈ കവിഭാവനയില്‍ ആസ്വദിക്കുവാന്‍ എന്‍ മനം തുടിക്കുമ്പോള്‍
അറിയുന്നു ഞാന്‍ ഈ കൊച്ചു ജീവിതംഈ ഭുമിയില്‍ ഒരു കുഞ്ഞു പുവ് പോല്‍...
മന്ദാരപ്പുവിന്‍ സുഗന്ദം ഇന്നു ഈ പ്രകൃതി തന്‍ മന്ദമാരുതനില്‍ ലയിക്കുമ്പോള്‍,
ഈ ഹരിത ഭുമിയുടെ കയ്യില്‍ ഒരു വെണ്‍ ചന്ദ്രികയായി മാറുവാന്‍
ഇന്നെന്‍ മനസ്സിലൊരു ആശ പുവണിയുന്നു...
നയന മനോഹാരിത വിടര്‍ത്തും കൌതുകങ്ങള്‍ നിറഞ്ഞ
ഈ ഭുമിയില്‍ ഇനിയും ഒരു ജന്മം കൂടി തരുമോ ഈശ്വരന്‍.........!!!!

Thursday, June 19, 2008

ചില്ലുജാലകം**


ആശകള്‍ നശിച്ചൊരു ആത്മാവുമായി
ഞാനിന്നൊരു ചില്ലുജാലക കൂട്ടില്‍ കഴിയും പക്ഷി പോല്‍ ..
മിഴികളില്‍ നിന്നടര്‍ന്നു വീഴും ഓരോ തുള്ളി കണ്ണുനീര്‍
ഇന്നു ആയിരം ദിനരാത്രങ്ങളുടെ തേങ്ങലില്‍ അലിഞ്ഞിടുന്നു...
മധുര സ്വപ്നങ്ങള്‍ ഇന്നെന്‍ മനസ്സില്‍ നിന്നും വലിച്ചെറിയും,
ഒരു പളുങ്ക് പാത്രമായി ഇന്നെന്‍ മനം താഴെ വീണ് ഉടഞ്ഞിടുന്നു....
പ്രതീക്ഷകള്‍ ഒരു മനസ്സില്‍ ജനിപ്പിക്കും ഇനിയും ജീവിക്കണമെന്ന മോഹം..
ആ മോഹങ്ങള്‍ ഇന്നെന്‍ മനസ്സില്‍ നിന്നും ഒരു ചെറു പക്ഷി പോല്‍ പറന്നകലുന്നു..
എത്രയോ ദൂരങ്ങള്‍ പറന്നകലും എന്‍ സ്വപ്നങ്ങള്‍
ഒരു നിമിഷത്തില്‍ ചിറകൊടിഞ്ഞ കിനാവ്‌ പോല്‍ ഭുമിയില്‍ പതിക്കവേ..!!
എന്‍ മനസ്സിന്നൊരു ശന്തമല്ലാത്ത കടല്‍ പോല്‍,
ആ കടലില്‍ ആഴങ്ങളില്‍ എന്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ മരണം ഇന്നെന്‍ മനസ്സിന്‍ യാത്രയിലെ കളിക്കുട്ടുകാരന്‍.....
ഈശ്യരന്‍ തന്നിടും ഈ പുണ്യ ജീവിതം,
ഒരു നിമിഷമെന്‍ മനസ്സില്‍ ഉദിക്കും ആശയത്തില്‍ അവസാനിപ്പിക്കുമ്പോള്‍..
ഒരു കൂട്ടില്‍ കഴിയും പക്ഷി പോല്‍ എന്‍ മനസ്സിന്‍ വിതുമ്പല്‍ ആരറിയുന്നു?
പുഞ്ചിരി വിതറും എന്‍ മുഖം ചേതനയറ്റ ശരീരത്തില്‍ കാണുമ്പോള്‍
എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാ മനസ്സിലും
ഒരു തിരി വെട്ടമായി തെളിഞ്ഞിടട്ടെ എന്നെന്നും.......!!!!

Tuesday, June 3, 2008

പ്രണയിനി**


തളിരിടും പൂക്കള്‍ എന്‍ മനസ്സിനെ തഴുകി തലോടുമ്പോള്‍
മധുമാസരാവില്‍ മഴവില്ല് വിരിഞ്ഞു!!
പുലരി തന്‍ കയ്യിലെ മുത്താണ് നീ
ഇന്നു ഞാനെന്‍ മനസ്സില്‍ പ്രതിഷ്ടിക്കും ഒരു ദേവിയോ???
പുലരിയില്‍ തെളിയുന്ന വസന്തമോ നിന്‍ മുഖം?
അതോ,മധുകണങള്‍ പൊഴിയും പൂവോ??
സ്വര്‍ഗ്ഗദേവത തന്‍ കയ്യിലെ മാന്‍ പേടയായി വന്നു
ഇന്നെന്‍ ജീവിതം സ്വപ്ന സാഭല്യം ആക്കുമോ???
നിന്‍ മിഴി അഴകില്‍ കാണുന്നു ഞാനൊരു സ്നേഹത്തിന്‍ പാലരുവി,
നിന്‍ സ്നേഹത്തിന്‍ പാലരുവിയില്‍ ലയിക്കുവാന്‍ ഇന്നെന്‍ മനം തുടിക്കുന്നു!!
മാഞ്ഞു തുടങ്ങുമെന്‍ മനസ്സിന്‍ സ്വപ്നങളില്‍
ഒരു മൃദു പല്ലവിയായി നിന്‍ സ്നേഹത്തിന്‍ സ്വരം,
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍,
ഒരു സ്വര്‍ഗ്ഗിയ അനുഭുതിയില്‍ ഇന്നെന്‍ മനം യാത്ര ചെയുന്നു.....
എന്‍ മനസ്സിലെ പ്രണയത്തിന്‍ സുഗന്ധം ഈ കാറ്റില്‍ അലിയുമ്പോള്‍,
എന്‍ പ്രിയ സഖി അറിയൂ, നിന്‍ ചോടിയില്‍ വിരിയും നറു പുഞ്ചിരി,
ഇന്നെന്‍ മനസ്സിന്‍ ചെപ്പില്‍ വിരിയുന്നൊരു ചെമ്പക മലരോ???
ഈ നിലവില്‍ നീയെന്‍ ചാരെ അണയു......
നിന്‍ സ്നേഹത്തിന്‍ മെത്തയില്‍ തല ചായിക്കുവാന്‍ ഇന്നെന്‍ മനസ്സിനെ അനുവദിക്കു‌......
ഈ മായയാം സന്ധ്യ തന്‍ നിറവില്‍ എന്‍ സ്നേഹത്തിന്‍ സ്പര്‍ശം,
ഒരു കുഞ്ഞിന്‍ കരം പോല്‍ നിന്‍ മനസ്സിനെ തലോടട്ടെ....
ഇന്നി രാവില്‍ നിന്‍ സ്നേഹത്തിന്‍ സുഗന്ദം
ഒരു ചുംബനം പോല്‍ എന്‍ മനസ്സിനെ പുണരുമ്പോള്‍
അറിയുന്നു ഞാനേതോ മായയാം ലോകത്തെ ഗന്ധര്‍വാനായി മാറിടുന്നു....!!!!