Friday, September 10, 2010

മൃദുനൊമ്പരങ്ങള്‍..


ഇരുള്‍ വീണിരിക്കുന്നു..
ഇലകള്‍ കൊഴിഞ്ഞ വഴി മരങ്ങളില്‍,
ഋതു ഭേദങ്ങള്‍ തൊട്ടു തലോടിയ വഴിത്താരകളില്‍
നിശബ്ധത മൂടി കിടക്കുന്നു..

കാലത്തിന്‍റെ കാലൊച്ചകളില്‍
നിഴലുകളുടെ സ്പര്‍ശനം കൂടാതെ
മനസ്സ്, ഓട്ടക്കാരനെ പോലെ
പാഞ്ഞു തുടങ്ങിയിരിക്കുന്നു..
വഴിമരങ്ങള്‍ക്ക് കുളിര്‍മയേകിയ കാറ്റിനെ
കൈലൊതുക്കി, തൊട്ടും തലോടിയും മനസ്സ്
മനുഷ്യമനസ്സുകളില്‍ നിനും മാഞ്ഞു തുടങ്ങുമ്പോള്‍
ഇനി എത്താതെ പോകുന്ന മരങ്ങളുടെ
കൊമ്പുകളില്‍ കൂടൊരുക്കുവാന്‍ പിന്നെയും തിടുക്കം കൂട്ടുന്നു..

ഇരുള്‍ വീണ മനസ്സിനെ

വെളിച്ചത്തിന്റെ തൂവല്‍ കൊണ്ടു തഴുകുവാന്‍
കാലത്തിന്‍റെ കണ്ണുകളോട് കെഞ്ചുമ്പോള്‍,
ഇരുളിന്റെ മഹാനിദ്രക്കു കീഴ് പെടേണ്ടി വന്ന
ലൌകിക സ്വപ്നങ്ങളെ, ഇരുളായ് മായ്ച്ചു
വഴിമരങ്ങളുടെ ചില്ലകളില്‍ കൊഴിഞ്ഞു വീണ
ഇലകളായ് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു...

പോയ്‌ മറഞ്ഞ വഴികളിലൂടെ ഋതു ഭേദങ്ങള്‍
ഇനിയും യാത്ര തുടരുമ്പോള്‍, മഞ്ഞും വെയിലും കൊണ്ടു
വിറയാര്‍ന്ന കൈകളില്‍ തൊട്ടും തലോടിയും,
മനസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
മാഞ്ഞില്ലാതായ മനസ്സിലെ
ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ
ഇരുളിന്റെ ജീവിത പുസ്തകത്തില്‍
വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം
നല്‍കുന്നതിനിയെന്താണ്?
ഓര്‍മ്മകളിലൂടെ തലോടലായ് വന്നു
തഴുകിയുറക്കുന്ന മരണത്തിന്റെ പുഞ്ചിരിയോ
അതോ, അര്‍ത്ഥശുന്യമായ ജീവിതത്തില്‍
അവശേഷിക്കുന്ന മൃദു നൊമ്പരങ്ങളുടെ താരാട്ടോ..??

38 comments:

  1. തൊട്ടും തലോടിയും മനസ്സ്
    മനുഷ്യമനസ്സുകളില്‍ നിനും മാഞ്ഞു തുടങ്ങുമ്പോള്‍
    ഇനി എത്താതെ പോകുന്ന മരങ്ങളുടെ
    കൊമ്പുകളില്‍ കൂടൊരുക്കുവാന്‍ പിന്നെയും തിടുക്കം കൂട്ടുന്നു..

    Good presentation. All the Best

    ReplyDelete
  2. കാലത്തിന്‍റെ കാലൊച്ചകളില്‍
    നിഴലുകളുടെ സ്പര്‍ശനം കൂടാതെ
    മനസ്സ്, ഓട്ടക്കാരനെ പോലെ
    പാഞ്ഞു തുടങ്ങിയിരിക്കുന്നു..

    ReplyDelete
  3. ...joice,i like poetry 'nd used 2 read as much as possible.To b frank 'am not that much impressed in ur poems.WRITING is a serious thing,'nd unfortunatly i cant see that seriousness in ur works.It may be due to lack of experiences in life......of course ,i agree, d' spark is there ,U have to mould it again 'nd again with ur tumultous experiences.Go ahead, the future is urs.ANY WAY CONGRATES FOR THE VENTURE............

    ReplyDelete
  4. virayarna kaykalal ezhuthum padangale oru vaku koodi mozhiyuka

    ReplyDelete
  5. Nombarangal...!

    Manoharam, Ashamsakal...!!!

    ReplyDelete
  6. മനസ്സിൽ നിന്നും സങ്കടങ്ങൾ ഒലിച്ചിറങ്ങിയിരിക്കുന്നു.

    ReplyDelete
  7. ബ്ലോഗിനൊരു മില്ലപ്പൂവിന്റെ സുഗന്ധമുണ്ട് കേട്ടോ!കവിതകൾ എല്ലാം ഗഹനം,അർത്ഥസമ്പുഷ്ടം. ചിന്തോദ്ദീപകങ്ങൾ കേട്ടോ! പിന്നെ ജീവിതം അർത്ഥശൂന്യമൊന്നുമല്ല കേട്ടോ!. നിശബ്ധം തെറ്റാണ് കേട്ടോ. നിശബ്ദം ശരിയാണ് കേട്ടോ. മറ്റൊന്ന് ഈ കറുത്ത പ്രതലത്തിലെ മഞ്ഞ അക്ഷരങ്ങൾ കണ്ണിനൊരു സുഖം നൽകുന്നില്ല കേട്ടോ! (നമ്മളൊക്കെ പാതി പൊട്ടക്കണ്ണന്മാരാണ് കേട്ടോ!)വെളുത്ത പ്രതലത്തിലെ കറുത്തതോ പച്ചയോ നീലയോ ഒക്കെ അക്ഷരങ്ങൾ നല്ലതാണെന്ന് തോന്നുന്നു കേട്ടൊ! ഒക്കെ അവിടുത്തെ ഇഷ്ടമാണു കേട്ടോ!സന്തോഷമുണ്ട് കേട്ടോ!ഒക്കെ കേട്ടെങ്കിൽ തൽക്കാലം ഈ പേജ് വിട്ടു പോവുന്നു കേട്ടോ. ആശംസ്കൾ കേട്ടോ!

    ഒന്നും കൂടി സീരിയസ് ആയി പറയട്ടെ. എല്ലാം നല്ല കവിതകൾ!

    ReplyDelete
  8. ഇരുളില്‍ നിന്നു വെളിച്ചത്തിലേയ്ക്കു...
    ആശംസകള്‍...ithum audio shramichoode?
    പാടി കേള്‍കുന്ന കവിത കൂടുതല്‍ സുഖകരം.
    കാത്തിരിപ്പൂ കേട്ടു..അവസാനത്തെ ലൈന്‍ പാടുന്നതില്‍
    തെറ്റുണ്ട് അല്ലെ?

    ReplyDelete
  9. ഇരുള്‍ വീണ മനസ്സിനെ
    വെളിച്ചത്തിന്റെ തൂവല്‍ കൊണ്ടു തഴുകുവാന്‍
    കാലത്തിന്‍റെ കണ്ണുകളോട് കെഞ്ചുമ്പോള്‍,

    മനോഹരം
    തുടരുക സഖേ

    ReplyDelete
  10. കാത്തിരിക്കൂ, വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം ഇനിയും ഉണ്ടാവും

    ആ മുല്ല യുടെ ചിത്രം ഇഷ്ടായി

    ReplyDelete
  11. കവിത ചുരുക്കി ഏഴുതുന്നതായിരിക്കും കുറച്ചുകുടി നല്ലത്.ചുരുക്കെഴുതാണല്ലോ കാവ്യഭംഗി ?.സസ്നേഹം , കണ്ണന്‍ തട്ടയില്‍

    ReplyDelete
  12. മാഞ്ഞില്ലാതായ മനസ്സിലെ
    ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ
    ഇരുളിന്റെ ജീവിത പുസ്തകത്തില്‍
    വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം
    നല്‍കുന്നതിനിയെന്താണ്?

    നല്ല കവിത.പുതുവത്സരാശംസകൾ

    ReplyDelete
  13. നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  14. വളരെയധികം ഇഷ്ടപ്പെട്ടു

    ReplyDelete
  15. പോയ്‌ മറഞ്ഞ വഴികളിലൂടെ ഋതു ഭേദങ്ങള്‍
    ഇനിയും യാത്ര തുടരുമ്പോള്‍, മഞ്ഞും വെയിലും കൊണ്ടു
    വിറയാര്‍ന്ന കൈകളില്‍ തൊട്ടും തലോടിയും,
    മനസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
    മാഞ്ഞില്ലാതായ മനസ്സിലെ
    ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ
    ഇരുളിന്റെ ജീവിത പുസ്തകത്തില്‍
    വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം
    നല്‍കുന്നതിനിയെന്താണ്?

    nalla varikal..

    ReplyDelete
  16. google friend connectil gmail upayogichu sign in cheythal follower gadjet kittum/
    for more details visit;-
    www.marubhoomikalil.blogspot.com

    ReplyDelete
  17. ഓര്‍മ്മകളിലൂടെ തലോടലായ് വന്നു
    തഴുകിയുറക്കുന്ന മരണത്തിന്റെ പുഞ്ചിരിയോ
    അതോ, അര്‍ത്ഥശുന്യമായ ജീവിതത്തില്‍
    അവശേഷിക്കുന്ന മൃദു നൊമ്പരങ്ങളുടെ താരാട്ടോ..??

    നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  18. വായിക്കുന്നതിലും അപ്പുറം അനുഭവിച്ചു.

    നന്നായിട്ടുണ്ട്‌.

    (ബ്ളേൊഗിലെ ഹൃദയമിടിപ്പുള്ള സമയസൂചിക അലേൊസരമുണ്ടക്കുന്നു- വായിക്കുമ്പേൊള്‍ !)

    ReplyDelete
  19. oru feel kittunnund Mr.vaaryapuram. keep it up :)

    ReplyDelete
  20. നന്നായിരിക്കുന്നു

    ReplyDelete
  21. മനസ്സില്‍ മൃദുല നൊമ്പരമുണര്‍ത്തുന്ന വരികള്‍...
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  22. നന്നായിരിക്കുന്നു മുല്ലപ്പൂവേ ..നല്ല വരികള്‍

    ReplyDelete
  23. കറുപ്പില്‍ മഞ്ഞക്കു പകരം വെള്ള കളര്‍ ആക്കിയാല്‍ കുറെ കൂടി നല്ലതാണ് ട്ടോ ...

    ReplyDelete
  24. ഹായ് ജോയിസീ,
    "മനോഹരം ....ഈ വരികള്‍...
    ഇനിയും നല്ല നല്ല രചനകള്‍ ഉണ്ടാവട്ടെ ...ആശംസകള്‍....

    ReplyDelete
  25. ഒന്നാന്തരം വരികള്‍, മനോഹരം. വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  26. മനോഹരമായ വരികള്‍..
    ആശംസകള്‍..

    ReplyDelete
    Replies
    1. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

      Delete
  27. നല്ല വരികള്‍ മാഷേ... അഭിനന്ദനങ്ങള്‍..... കുറച്ചൂടെ വലിയ ഫോണ്ട് എടുക്കു...
    എന്റെ ബ്ലോഗിലെയ്ക്കും ഒന്നെത്തി നോക്കിയിട്ട് പോകണേ...
    സത്യസന്ധമായ അഭിപ്രായവും പറയണം.....

    ReplyDelete