(ഒരു ഈണത്തില്‍ പാടൂ)
മനസ്സിന്‍ മണിത്തുവല്‍
തഴുകും നിന്നുള്ളം
നീലനിലാവിന്‍ താരകമോ
പ്രണയത്തിന്‍ കുട്ടില്‍ ഞാനേകനോ?
അനുരാഗമോ നീയെന്‍ താളമോ
നിറമാലയും ചാര്‍ത്തി അരികത്തു വാ
നിന്‍ സ്നേഹത്തിന്‍ മധുവിന്നു പകര്‍ന്നു താ......
രാക്കുയിലിന്‍ പാട്ടുകളും
പൂനിലാവിന്‍ പൂങ്കിനാവും
താരകം പോല്‍ നീ തെളിഞ്ഞിടുമ്പോള്‍,
തൂവെള്ള പുതപ്പില്‍ നീ മയങ്ങിടുമ്പോള്‍,
ഈ രാവുമാനുരാഗം നുണഞ്ഞിടുമ്പോള്‍,
നിന്നുള്ളം ഇന്നെന്നോടു ചേര്‍ന്നീടും....
നിന്‍ സ്വപ്നങ്ങള്‍ മഴയായി പെയ്തീടും.....
അരികില്‍ നീയെന്‍ നിനവിലും നീ.
പുലരിയില്‍ ഞാന്‍ കാണും കിനാവിലും,
തെളിയുമോ വെണ്‍ചന്ദ്രികേ,
തളിരിടും ഈ പ്രണയത്തില്‍
കുളിര്‍ ചൊരിയും കാറ്റില്‍ നാം അലിഞ്ഞിടുമ്പോള്‍
നിന്‍ സ്നേഹത്തിന്‍ ചുമ്പനം പുണര്‍ന്നിടും ഞാന്‍,
നീയെന്‍ നെഞ്ചിന്‍റെ താളമായി മാറിടുന്നു.....!!!!!
GOOD..
ReplyDeleteBEST W++++ISHES
TRY TO AVOID SPELLING
MISTAKES...
PLEASE REMOVE
WORD VERIFICATION
ഈണത്തില്‍ പാടാനൊന്നും ഞാനാളല്ല. പക്ഷെ കവിത കൊള്ളാം ട്ടോ :-)
ReplyDeleteസംഗതികളും, ശ്രുതിയുമൊന്നും ശരിയായില്ലങ്കിലും ഒന്നു മൂളിനോക്കി. ഈണത്തേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് വരികളാണ്.
ReplyDeleteനന്നായിരിക്കുന്നു.
ചെമ്പകം..
ReplyDeleteഎന്‍റെ ബ്ലോഗില്‍ എഴുതിയ അഭിപ്രായത്തില്‍ നിന്നും വന്നതാണിവിടെ..
കവിത പാടിയില്ലെങ്കിലും ആസ്വദിച്ചു...
നന്നായിരിക്കുന്നു.. ചുമ്മാ പറഞ്ഞതല്ല കേട്ടോ.
ഇനിയും എഴുതൂ..
ആശംസകളോടെ
ഗോപന്‍
പ്രണയം നിറഞ്ഞ ഈ വരികള്‍ ഇഷ്ടമായി...
ReplyDeleteകൊള്ളാം
ReplyDeleteരാവുമാനുരാഗം ഇതെന്താ?
മുല്ലപ്പൂവിന്‍
ReplyDeleteസുഗന്ധം പരക്കുന്നു
നല്ലകവിത!
ആശംസകള്‍!
"പ്രണയത്തിന്‍ കുട്ടില്‍ ഞാനേകനോ?"
ReplyDeleteകവിത കൊള്ളാം
അതെങ്ങനാ പ്രണയത്തില്‍ ഏകനാകുന്നത്?
കൊള്ളാം.
ReplyDelete:)
(ഈ രാവും അനുരാഗം നുണഞ്ഞിടുമ്പോള്‍........!!
ReplyDeleteഞാന്‍ ഈ വരികള്‍ക്കൊരു ഈണം കൊടുത്തിരുന്നു......
ആ ഈണത്തോടു കൂടി പാടാന്‍ വേണ്ടിയാ ഈ "രാവും അനുരാഗം =രാവുമാനുരാഗം" എന്നു എഴുതിയത്........!!
വിലയേറിയ അഭിപ്രായങ്ങള്‍ക്ക്
ReplyDeleteവളരെയേറെ നന്ദി....!!!!
ഇനിയും പ്രതീക്ഷിക്കുന്നു......
സസ്നേഹം,
മുല്ലപ്പുവ്...!!!
കൊള്ളാം മാഷെ
ReplyDelete"രാവും അനുരാഗം =രാവുമാനുരാഗം
ReplyDeleteis it true? if so, pardon me
ഉണ്ണി കൃഷ്ണന്‍ ചേട്ടാ....
ReplyDeleteതെറ്റുണ്ടെങ്കില്‍ ദയവായി ക്ഷമിക്കു......
മലയാള ഭാഷയില്‍ അറിവ് വളരെയേറെ കുറവാ..ട്ടോ.....
ക്ഷമിക്കു......
സസ്നേഹം,
മുല്ലപ്പുവ്..!!!
പ്രണയം തുളുമ്പുന്ന വരികള്‍ നന്നായി...പിന്നെ അരുണ്‍ ചോദിച്ചത് പോലെ ഒന്നു എനിക്കും ചോദിക്കാനുണ്ട്..പ്രണയത്തില്‍ എകനാണോ? അതും ത്രികോണ പ്രണയങ്ങളുടെ ഇക്കാലത്ത്?
ReplyDeleteപ്രണയത്തിന്റെ കൂട്ടില്‍ ഞാനും എന്‍റെ സ്വപ്നങളും മാത്രം...!!!
ReplyDeleteഎന്‍റെ പ്രണയിനി ഇതു വരെ എന്‍റെ അരികില്‍ വന്നില്ല ചേച്ചി...!!!!
(പ്രണയത്തിന്‍ കുട്ടില്‍ ഞാനേകനോ-ഇതു തെറ്റാണു അല്ലെ.....
ദയവായി ക്ഷമിക്കുക.....)
സസ്നേഹം,
മുല്ലപ്പുവ്..!!
:)