Monday, September 8, 2008

മാപ്പിള പാട്ട്**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)



മൊഞ്ചുള്ള പെണ്ണല്ലേ..
നീയെന്‍ ‍കൊഞ്ചുന്ന മൊഴിയല്ലേ..
ചെംചുണ്ടില്‍ തേനല്ലേ..
നീയെന്‍ പ്രണയത്തിന്‍ കുളിരല്ലേ..
ഖല്ബിനുള്ളില്‍ വിരിയും പൂവായി
എന്നും നീ വിടരില്ലേ..
എന്റെ മനസ്സില്‍ നിറയില്ലേ...


തേന്‍ ഇശല്‍ പാട്ടുകള്‍ പാടുമ്പോള്‍,
തേനൂറും പുഞ്ചിരി തൂകുമ്പോള്‍,
മുഹബത്തിന്‍ കനി നീ തന്നു.
രാവില്‍ തെളിയും താരമായി നീ തെളിഞ്ഞു.
സ്നേഹിച്ചു പോയി ഞാന്‍.
നീയെന്‍ ഖല്ബിന്റെ താളമല്ലേ.
എന്റെ ജീവന്റെ ജീവനല്ലേ...


മുത്തുമണി കൊലുസ്സണിയും പെണ്ണെ,
മുല്ലപ്പൂവിന്‍ ചേലൊത്ത പൊന്നെ,
ചിരിക്കും നിന്നുടെ പൂ മുഖം എന്നില്‍
മുന്തിരിപ്പഴത്തിന്‍ ചേലൊന്നു തന്നു.
എന്നുടെ രാഗം..നിന്നുടെ താളം..
നാം പാടും പാട്ടിന്‍ ജീവതാളം.
നീയെന്റെ ഖല്ബിന്റെ ആത്മതാളം...!!!




5 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ / ആല്‍ബം ഗാനങ്ങള്‍
    എഴുതാനുള്ള ശ്രമമാണു കേട്ടോ...
    വരികള്‍ നല്ലതാണോ
    എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ
    അഭിപ്രായം അറിയിക്കാന്‍
    മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. ആല്‍ബം ഗാനം പോലെ ഉണ്ട്... :)

    ReplyDelete
  3. add a muslim girl's name in it...ha hahaha..konchal anchal khalb...

    ReplyDelete
  4. നല്ല വരികളുണ്ടിതില്‍
    ആദ്യം വരികള്‍ പാരഡിയാവാതിരിക്കാന്‍ ശ്രദ്ധിക്കുക
    സ്വന്തമായി താളവും കണ്ടെത്താം
    പല്ലവിയും അനുപല്ലവിയും വേണം
    -സുഹൃത്ത്‌ മാപ്പിളപ്പാട്ടിനെ വികലമായി ധരിച്ചിരിക്കുന്നു. ശരിയായ മാപ്പിളപ്പാട്ട്‌ മോയിന്‍കുട്ടി വൈദ്യരുടെ ഗാനങ്ങളോ ഒ എം കരുവാരക്കുണ്ടിന്റെയോ ഗാനങ്ങളോ കാണുക. ഇന്നത്തെ ആല്‍ബങ്ങലെ മാതൃകയാക്കിയാല്‍ ഭാവി കട്ടപ്പൊക. ശ്രമം ശ്ലാഘനീയം.

    ReplyDelete