Monday, September 29, 2008

എന്‍ മൌന നൊമ്പരങ്ങള്‍**

ജനിച്ചു ഞാനൊരു പക്ഷി പോല്‍.
ജീവിച്ചു ഞാനീ പ്രകൃതി തന്‍ കൂട്ടില്‍.
എനിക്കു കൂട്ടായി മൌന നൊമ്പരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍
എന്‍ മൌന നൊമ്പരങ്ങള്‍ കണ്ണീര്‍ തുള്ളിയായി ഈ മണ്ണില്‍ ഒഴുകിടുന്നു..

കണ്ണുനീര്‍ താഴ്വരയില്‍ എന്‍ മനസ്സും യാത്ര ചെയ്തിടുമ്പോള്‍
എന്‍ മനസ്സിന്‍റെ താളമായി ഈ മണ്ണിന്റെ നാദം കേട്ടിടുന്നു.
ആ നാദമിന്നേന്‍ ഹൃദയത്തിന്‍ താളമായി മാറിടുമ്പോള്‍
എന്‍ ഹൃദയത്തിന്‍ താളത്തില്‍ എന്‍
മനസ്സിന്‍റെ തേങ്ങലും ചേര്‍ന്നലിഞ്ഞിടുന്നു..
ഒരു മാത്ര നേരത്തെന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍,
എന്‍ മനസ്സും ഈ മണ്ണില്‍പാറി നടക്കുവാന്‍ കൊതിച്ചിടുന്നു..
എനിക്കു കൂട്ടായി ഒരു ഇണപക്ഷി തന്‍ സ്നേഹസ്പര്‍ശനം
എന്‍ മനസ്സിനെ തഴുകീടുമ്പോള്‍ എന്‍ മൌന നൊമ്പരങ്ങളും
എന്‍ ഇണപക്ഷി തന്‍ സ്നേഹ സ്പര്‍ശനത്തില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മനസ്സില്‍ സന്തോഷം ഒരു മാത്രയില്‍ ഈ മണ്ണില്‍ നിറഞ്ഞീടുമ്പോള്‍
ഒരു വേടന്റെ അമ്പിനാല്‍ ഈ ജീവിതവും മണ്ണില്‍ കൊഴിഞ്ഞു വീണിടുന്നു..
ഒരു മാത്ര നേരത്തെന്‍ ജീവന്റെ തുടുപ്പെന്നില്‍ ഉണര്‍ന്നീടുമ്പോള്‍
എനിക്കരികില്‍ നിന്നു കേഴുവാന്‍ എന്‍ മൌന നൊമ്പരങ്ങള്‍
മാത്രമെന്ന് എന്‍ അന്തരംഗവും അറിഞ്ഞീടുന്നു..
ഏകനായി നിന്നു കേഴുമാ ഇണപക്ഷി തന്‍ കണ്ണുനീര്‍ തുളളികള്‍
ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍ ആ കണ്ണുനീര്‍തുള്ളിയില്‍
എന്‍ ജീവന്റെ അംശവും ഈ മണ്ണില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മരണത്തിനു കൂട്ടായി എന്‍ ഇണപക്ഷിയും കൂടെ വന്നീടുമ്പോള്‍ ,
സ്നേഹബന്ധനത്തില്‍ ഇരു മനസ്സുകളും മരണമെന്ന ശയ്യയില്‍ ഒന്നായി ചേര്‍ന്നിടുന്നു...!!

Sunday, September 28, 2008

ഞാന്‍**

മനസ്സിനെ പുണരുമൊരു പുതു വസന്തത്തിന്‍ സുഗന്ധം പോലെ

എന്‍ ജീവിതയാത്ര തന്‍ വീചികളില്‍

വിജയവും പരാജയവും അനുവാര്യമായിടുന്നു..

പ്രതീക്ഷകള്‍ തന്‍ പൂക്കള്‍ വിരിയുമാമെന്‍ മനസ്സിന്‍ തോപ്പിലൊരു

വിജയത്തിന്‍ കനികള്‍ നിറയുമൊരു മരം വളര്‍ന്നു വന്നീടുന്നു..

ആ മരം തരുമാ തണലില്‍ ഇനിയുമെന്‍ ജീവിത യാത്ര തുടര്‍ന്നിടുമ്പോള്‍

അറിയുന്നു എന്‍ അന്തരംഗവും, വിജയമാകും പൂവുകള്‍

ഇനിയും എന്നില്‍ വിരിഞ്ഞിടുന്നു എന്ന്..

മനസ്സില്‍ നിറയുമാ മൌന നൊമ്പരത്തിന്‍ മുത്തുകള്‍

ഇന്നെന്നില്‍ കണ്ണീര്‍ പൊഴിയിപ്പിക്കുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ കണ്ണുകളില്‍

ഭീതി ഒരു അഗ്നി പോല്‍ എരിഞ്ഞമര്‍ന്നീടുന്നു..

പെയ്യുമൊരു പുതു മഴ പോല്‍ എന്‍ മനസ്സിന്‍ സന്തോഷം

ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ മണ്ണില്‍ തളിര്‍ത്തു വരുമൊരു

കുഞ്ഞു ചെടി പോല്‍ എന്‍ ജീവിതത്തില്‍ നന്‍മകള്‍

ഉയര്‍ന്നിടുന്നു ഈ നിമിഷം മുതല്‍..

ആ ചെടിയില്‍ നിറയുമാ പൂക്കളും കായ്കളും

ഇന്നു ഈ പ്രകൃതിക്കു നിറ കൌതുകമായിടുമ്പോള്‍

ഈ ജീവിതവും ഈശ്വരനു മുന്‍പില്‍

വിലയേറിയ ഒരു മുത്തായി മാറിടുന്നു...!!

Saturday, September 27, 2008

സൌഹൃദത്തിന്‍ ഓര്‍മ്മകള്‍**

"ഓര്‍ത്തു പോകുന്നു ഞാനിന്നെന്‍ ഹൃദയത്തില്‍
എന്‍ ആത്മാവിനെ തഴുകിടും പ്രിയ സുഹൃത്തിന്‍ ഓര്‍മ്മകള്‍..
എന്‍ മനസ്സില്‍ ഉണരുമാ സുഹൃത്തിന്‍ ചിന്തകള്‍
ഇന്നെന്‍ ഹൃദയമാകുമാ പുസ്തകത്തില്‍ കുറിച്ചിടുന്നു..
വിദ്യാലയ മുറ്റത്തു പന്തലിച്ചു നിക്കുമാ ആല്‍മരച്ചോട്ടില്‍
നാം ഒരുമിച്ചിരുന്നു പങ്കിടുമാ സൌഹൃദത്തിന്‍ സംഭാഷണങ്ങള്‍
ഇന്നെന്‍ മനസ്സില്‍ ഓര്‍മ്മകളാല്‍ ഒരു പുതു വസന്തം തീര്‍ത്തിടുന്നു..
പൂത്തു നില്‍ക്കുമാ പൂവുകള്‍ തന്‍ പുഞ്ചിരിയില്‍
നിന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍
എന്‍ പ്രിയ സ്നേഹിതാ, നിന്‍ സൌഹൃദത്തില്‍
എന്‍ മനസ്സും ആമോദ ചിത്തനായി മാറിടുന്നു..
പൂത്തു നില്‍ക്കുമാ പൂവില്‍ നിറയുമാ തേന്‍
നുകരുമൊരു വണ്ടു പോല്‍ നിന്‍ സ്നേഹത്തിന്‍ സ്പര്‍ശനം
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍ അറിയുന്നു
എന്‍ അന്തരംഗത്തില്‍ നീ തന്ന സൌഹൃദത്തിന്‍ ഓര്‍മ്മകള്‍
ഒരു മായാത്ത മഴവില്ലു പോല്‍ തെളിഞ്ഞിടുന്നു എന്ന്....!!!

Friday, September 26, 2008

പ്രണയത്തിന്‍ ഓര്‍മ്മകള്‍**

"മൃദുല രാഗമൊരു
മലരു പോലെ വന്നെന്‍
‍മനസ്സിന്‍ തോപ്പിലൊരു
സ്വപ്നത്തിന്‍ കൂടു വെച്ചു...


മൃദുലമായി ഞാന്‍
എഴുതും കവിതകളില്‍
തളിരിടും ഓര്‍മ്മകള്‍
ഒരു പ്രണയത്തിന്‍ കൂടു വെച്ചു...


മനസ്സില്‍ നെയ്തെടുക്കും
മധുര സ്വപ്നങ്ങള്‍ എന്നില്‍
കുളിരു ചൊരിയും മൃദു തെന്നലായി
എന്‍ മനസ്സിനെ തഴുകിയുണര്‍ത്തി...


വിരഹമൊരു നോവായി
ഇന്നെന്‍ മനസ്സിനെ അലട്ടിടുമ്പോള്‍
മധുരമുള്ള മധുകണങ്ങള്‍ പോല്‍
എന്‍ പ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്നില്‍ സുഖാനുഭുതി പകര്‍ത്തി...


മാഞ്ഞു പോകും മഴവില്ലു പോല്‍..
മനസ്സില്‍ നെയ്തെടുക്കും പുതു സ്വപ്നങ്ങള്‍ പോല്‍..
കുളിരുണര്‍ത്തും ഒരു തെന്നല്‍ പോല്‍..
എന്‍ മനസ്സിനെ തഴുകിടും പ്രണയത്തിന്‍ ഓര്‍മ്മകള്‍ പോല്‍..
എന്‍ ചിന്തകളെ ഉണര്‍ത്തും ഒരു പുഞ്ചിരി പോല്‍..
എന്‍ ഹൃദയവും, പ്രണയമാകും അഗ്നിയില്‍ എരിഞ്ഞമര്‍ന്നിടുമ്പോള്‍,
അറിയുന്നുവോ പ്രിയ സഖി,എന്‍ മനസ്സും നിന്നെ സ്നേഹിച്ചിരുന്നു എന്ന്...


പൂക്കളെ തഴുകി ഉണര്‍ത്തുമാ കാറ്റില്‍
അലിയും പൂവിന്‍ സുഗന്ധം പോല്‍
എന്‍ ഹൃദയത്തിലെ സ്നേഹത്തിന്‍ ചുംബനങ്ങള്‍
നിന്‍ മനസ്സിനെ പൊതിഞ്ഞീടുമ്പോള്‍
അറിയുന്നു ഈ രാവില്‍ നിന്നെ എന്‍ ജീവിതത്തില്‍
ഒരു ദേവകന്യക ആക്കിടും ഞാന്‍...!!!

Tuesday, September 23, 2008

മനസ്സിന്‍ വിലാപം**

കണ്ണുനീര്‍ തുള്ളികള്‍ തന്‍ ചേതനയില്‍
ഒരു ഹിമബിന്ദു പോലെന്‍ മനമുരുകി.
മനസ്സില്‍ നിറയുമെന്‍ മൌന നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു താളമായി മാറിടുമ്പോള്‍
പതറിടും എന്‍ സ്വരവും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിടുന്നു...

കു‌രിരുള്‍ തിങ്ങിടും നാളുകള്‍
ഇന്നെന്‍ ജീവിതത്തില്‍ വന്നിടുമ്പോള്‍
വാചാലമായി എന്‍ മനസ്സും ഈ
പ്രകൃതിക്കു മുന്‍പില്‍ വിതുമ്പിടുന്നു.
ദുഖത്തിന്‍ മുത്തുകള്‍ നിറഞ്ഞിടും
എന്‍ മനസ്സിന്‍ വിലാപം ഇന്നു
ഈ കാറ്റില്‍ ചേര്‍ന്നിടുമ്പോള്‍
ദൂരെ ദിക്കില്‍ കേഴും ഇണ പക്ഷികള്‍ തന്‍ നോവില്‍
ഞാനും അറിയാതെ അലിഞ്ഞു ചേര്‍ന്നിടുന്നു...

എവിടെയോ കേഴുമാ പക്ഷികള്‍ തന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു ഈണമായി മാറിടുമ്പോള്‍
അറിഞ്ഞു ഞാന്‍ എന്‍ മൌന നൊമ്പരങ്ങളും
ഇന്നു ഈ പ്രകൃതിയില്‍ പുതു ഗാനമായി കേട്ടിടുന്നു..
ഈ രാത്രി തന്‍ യാത്രയില്‍ എന്‍ ചിന്തകളും
ഈ ഇരുട്ടില്‍ തപ്പി തടഞ്ഞിടുമ്പോള്‍
എന്‍ മനസ്സും മന്ത്രിക്കുന്നു.
"എങ്ങു നിന്നു വന്നു ഞാന്‍
ഇന്നീ മണ്ണില്‍ തിരിയായി തെളിഞ്ഞിടുമ്പോള്‍
എന്‍ ജീവിതവും പ്രകൃതീ ദേവി തന്‍ കയ്യില്‍
തിളങ്ങുന്നൊരു മുത്തായി മാറിടും...
ആ മുത്തിന്‍ തിളക്കമിന്നു മണ്ണില്‍ നിറഞ്ഞിടുമ്പോള്‍
ഈശ്വരനു സന്നിധിയില്‍ ഈ ജീവിതവും പുണ്യമായി മാറിടുന്നു...!!!

Monday, September 22, 2008

മനുഷ്യജന്മത്തിന്‍ യാത്ര**

നടന്നു ഞാന്‍ ഈ മരുഭുമിയില്‍
തേടുന്നു ഇന്നു സത്യമാകും ആ ദിവ്യ പ്രകാശത്തെ.
വീചികള്‍ അനവധി ഉണ്ടാകിലും ഈ ഭുവില്‍
എന്‍ മനസ്സിന്‍ സത്യത്തെ കാണുമൊരു മനുഷ്യ ജന്മത്തെ തേടി
ഇനിയും ഈ മണ്ണില്‍ യാത്ര തുടര്‍ന്നിടുന്നു.

സത്യം ഒരു നെയ്ത്തിരി പോല്‍ മണ്ണില്‍ തെളിഞ്ഞിടുമ്പോള്‍
ആ തിരിയുടെ വെളിച്ചത്തില്‍ ഈ ജന്മവും മുന്നോട്ടു നയിച്ചിടുന്നു.
മാറുന്ന ചിന്തകള്‍ അനവധി ഉണരും മനസ്സില്‍
മാറാത്ത മനുഷ്യനായി ഈ ജന്മം ഇനിയും ഈ മണ്ണില്‍ യാത്ര ചെയ്തിടുന്നു.

ആരോടു ചൊല്ലുമെന്‍ മനസ്സിന്‍ ദുഖങ്ങളെ?
ആരില്‍ സമര്‍പ്പിക്കുമെന്‍ മനുഷ്യ ജന്മത്തെ?
പല ജാതി മനുഷ്യര്‍ ഇന്നു മണ്ണില്‍ വസിച്ചിടുമ്പോള്‍
പ്രകൃതീദേവിയും ആനന്ദത്തിന്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.

ആരാധിക്കുന്നു മനുഷ്യര്‍ മണ്‍ ദൈവങ്ങളെ
എന്നാല്‍ അറിയുന്നുവോ ഈ മനുഷ്യ ജന്മങ്ങള്‍
ഈശ്യര ചൈതന്യം ഓരോ സൃഷ്ടിയിലും കുടി കൊണ്ടിടുന്നു എന്ന്.

ചിന്തകള്‍ നിറയുമെന്‍ മനസ്സിന്‍ യാത്രയില്‍
തൂലികയില്‍ ചലിപ്പിക്കും ഈ വാക്കുകള്‍,
"അറിയുക മനുഷ്യരെസ്നേഹിക്കുക പരസ്പ്പരം.
മനസ്സിലെ ദൈവീക ചൈതന്യം,
പകരുക മറ്റുള്ളവര്‍ക്കുമായി.
ജീവിക്കും കാലം വരെയും ചെയ്യുക നാം നന്‍മകള്‍
മനസ്സില്‍ ഉണരും സത്യമാകും വചനത്തെ
ഉയര്‍ത്തി കാട്ടുക മാലോകര്‍ക്ക് മുന്‍പില്‍ .
സഫലമാകട്ടെ ഈ ജീവിതവും ഇന്നു
പുണ്യമായി തീര്‍ന്നിടട്ടെ ഈ ജന്മവും മണ്ണില്‍"...!!

"ഈശ്വരോ രക്ഷതു"...!!

Sunday, September 21, 2008

പൂവ്**

നീണ്ടു കിടക്കും ഈ ഭുമി തന്‍ മണ്ണില്‍
ഞാനിന്നെന്‍ തോപ്പിലൊരു മാവിന്‍ തൈ വെച്ചു.
തളിരിടും ഇലകള്‍ നിറഞ്ഞു ആ മാവിന്‍ തൈയില്‍
നാളെ ഒരു വലിയ വൃക്ഷമായി എന്‍ മനസ്സില്‍ കണ്ടിടുന്നു.
രുചിയേറും മാമ്പഴം നിറയുമാ നേരം എന്‍ മനസ്സിലും
സന്തോഷത്തിന്‍ അലകള്‍ ഉണര്‍ന്നിടുന്നു.

മാവില്‍ നിറയുമാ പൂവുകള്‍ ഇന്നു
ചെറു കാറ്റില്‍ ചാഞാടിടുമ്പോള്‍ എന്‍ മനസ്സിലും
ആ പൂവിന്‍ സുഗന്ധം നിറഞ്ഞിടുന്നു.
ഒരു നിമിഷമാ പൂവുകള്‍ തന്നിടും സുഖാനുഭുതിയില്‍
എന്‍ മനസ്സിലും മോഹങ്ങള്‍ മഴ പോല്‍ പെയ്തിറങ്ങുന്നു.

ആ മഴ തന്‍ കുളിരില്‍ എന്‍ മനസ്സും
പുതു സ്വപ്നങ്ങള്‍ നെയ്തിടുമ്പോള്‍ ആഞ്ഞു വീശും
ഒരു കാറ്റില്‍ ആ പൂവുകള്‍ ഈ മണ്ണില്‍ വീണലിഞ്ഞിടുന്നു.
സ്വപ്നം കാണുമാമെന്‍ മനസ്സും ഈ മണ്ണോടു
ചേര്‍ന്നിടുമ്പോള്‍ എന്‍ മനസ്സിലെ മോഹങ്ങളും
ഒരു മാത്ര വീശുമാ കാറ്റില്‍ വീണു പോയിടുന്നു.

അറിഞ്ഞു എന്‍ അന്തരംഗവും ഈ മണ്ണിലെ മനുഷ്യജീവിതം
പൂത്തു നില്‍ക്കും ഒരു പൂവിന്‍ മാത്ര പോല്‍.
വിരിയും നേരമാ പൂവില്‍ നിറയും മധു കണം
നുകരുവാന്‍ ചിത്ര ശലഭങ്ങള്‍ വന്നടുത്തിടുന്നു.
വിരിഞ്ഞു നിക്കുമാ പൂവിന്‍ സുഗന്ധവും
മന്ധ മാരുതനില്‍ ചേര്‍ന്നലിഞ്ഞിടുന്നു.

ഒരു ദിനം മാത്രമാ ആയുസ്സിന്‍ ദൈര്‍ഘ്യത്തില്‍
ആ പൂവും എന്‍ മനസ്സില്‍ മന്ത്രിച്ചു.
"തുച്ചമീ ജീവിതം ഈ മണ്ണില്‍ സോദരാ..
ചെയ്യുക നന്‍മകള്‍ മാലോകര്‍ക്കായി..
വാഴ്ത്തുക സര്‍വ്വ ശക്തനാം ഈശ്വരന്റെ പുണ്യനാമം..
തെളിഞ്ഞിടട്ടെ നിന്‍ നന്‍മകള്‍ ഒരു നെയ്ത്തിരി പോല്‍
ഈ കൊച്ചു ഭുമിയില്‍..
നല്‍കുക സത്യമാം പുണ്യ പ്രകാശം,
വിളങ്ങിടട്ടെ ഈ മണ്ണില്‍ നിന്‍ മനുഷ്യ ജന്മവും...!!!